ഇടം

ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Sunday, July 11, 2010

അതിനുശേഷവും അയാളുടെ മേല്‍ വെട്ടുകത്തിയുമായി...

പാഠഭേദം ജൂലൈ എഡിറ്റോറിയല്‍
എ.പി. കുഞ്ഞാമു, ടോമി മാത്യു ,വടക്കേടത്ത് പത്മനാഭന്‍, സിവിക് ചന്ദ്രന്‍

സംബന്ധ വീട്ടില്‍ അന്തിയുറങ്ങാന്‍ പോയ പോലീസുകാരനെ പതിയിരുന്നു് വെട്ടിവീഴ്ത്തി വിപ്ലവം നീണാള്‍ വാഴട്ടെ എന്നു് വിജയഘോഷം മുഴക്കിയ നക്സലൈറ്റുകളെക്കുറിച്ചൊരു കഥയുണ്ടു് മലയാളത്തില്‍. ഈ കഥ ഓര്‍ത്തു പോയതു് മൂവാറ്റുപുഴയില്‍ ടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി ചിലര്‍ "പ്രവാചക' സ്നേഹം പ്രകടിപ്പിച്ചപ്പോഴാണു്. ഈ അധ്യാപകന്‍ ന്യായമായും മുസ്ലീംകളുടെ അതൃപ്തിക്കു് ഇരയാണു്. ഞരമ്പുരോഗികളില്‍ നിന്നുപോലും പ്രതീക്ഷിച്ചു കൂടാത്തത്ര അപക്വതയോടെ പ്രവാചകനെ വിശേഷിപ്പിച്ച ആ മനുഷ്യന്‍ അതൃപ്തിയല്ലാതെ മറ്റെന്താണര്‍ഹിക്കുന്നത്? എന്നാല്‍ അയാള്‍ തന്റെ തെറ്റിനു് ഉചിതമായ ശിക്ഷ വാങ്ങിക്കഴിഞ്ഞു. ഒരു സസ്പെന്‍ഷന്‍, അറസ്റ്റ്, റിമാന്‍ഡ് ജീവിതം, പോലീസ് കേസ്, സര്‍വ്വോപരി അപമാനവും നിന്ദയും, അതിനു ശേഷവും അയാളുടെ മേല്‍ വെട്ടുകത്തിയുമായി ചാടി വീഴുമ്പോള്‍ അത് പക പോക്കല്‍ പോലുമല്ല, തികഞ്ഞ കാപാലികതയാണു്.

ബോധപൂര്‍വമായാലും അല്ലെങ്കിലും കേരളത്തില്‍ ഒരു 'ക്രിസ്ത്യന്‍˛ മുസ്ലീം ഡിവൈഡ്' രൂപപ്പെട്ടുവരുന്നുണ്ടു്. ലൌ ജിഹാദിനെക്കുറിച്ചുള്ള കൊട്ടിഘോഷങ്ങളും വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രം അഴിപ്പിക്കലുമൊക്കെയായി അതു കൊഴുക്കുക മാത്രമല്ല ഉണ്ടായതു്. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തിലേക്കും കുരിശു യുദ്ധത്തിലേക്കുമെല്ലാം നീണ്ടു ചെന്നു്, ഈ അകല്‍ച്ചക്കു്, ചില സൈദ്ധാന്തികാടിത്തറകള്‍ പണിതുണ്ടാക്കപ്പെടുകയും ചെയ്തു. അച്ചന്മാര്‍ സാമ്രാജ്യത്വ, ക്രിസ്തീയ അജണ്ടകളുടെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാണോ എന്ന സംശയവും ക്രിസ്തീയമായ എന്തിനേയും അവിശ്വാസത്തോടെ നോക്കി കാണുന്ന സാമ്രാജ്യത്വ വിരുദ്ധ ˛ പാശ്ചാത്യ വിരുദ്ധ നിലപാടും മുസ്ലീംകളില്‍ ജനിച്ചിട്ടുണ്ടാവണം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യക്കടലാസ് വിവാദത്തെ കുരിശുയുദ്ധ കാലത്തേക്കു് കൊണ്ടുപോവാനും മദ്ധ്യ കാലത്തെ പ്രാകൃത നീതിയുടെ രൂപങ്ങളിലൂടെ അതിന്റെ പ്രതിക്രിയകള്‍ ആവിഷ്കരിക്കാനും ഏതാനും മുസ്ലീം ചെറുപ്പക്കാര്‍ തുനിഞ്ഞിറങ്ങിയത് അതുകൊണ്ടു് തന്നെ ഇസ്ലാമിക തീവ്രവാദമല്ല, വിവരക്കേടാണു്. ചുരുങ്ങിയ പക്ഷം തീവ്രവാദത്തിനു് അവകാശപ്പെടാവുന്ന ലക്ഷ്യ വിശുദ്ധി പോലും ഈ ചെയ്തിക്കു് ഇല്ല. ഇത്തരം വിവരക്കേടുകള്‍ക്കു് ഉത്തരം പറയേണ്ടിവരുന്നതു് പൊതു സമൂഹത്തിന്റെ നീതിന്യായവ്യവസ്ഥ യുടെ മുമ്പാകെ പ്രൊഫ.ജോസഫിനെ വിചാരണക്ക് നിര്‍ത്തുന്നതില്‍ കാര്യങ്ങളവസാനിപ്പിക്കുകയും, അവയെ അപകടകരമായ അവസ്ഥകളിലേക്കു് എത്തിക്കാതിരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മുസ്ലീം മനസ്സാണു്. ഈ മനസ്സ് കണ്ടില്ല എന്നതാണ് മൂവാറ്റുപുഴയിലെ കൈവെട്ടലുകാരുടെ ഏറ്റവും വലിയ കുറ്റം; പ്രതിരോധിക്കുക എന്നതുപോലെ തന്നെ മാപ്പു കൊടുക്കുക എന്ന ഇസ്ലാമിക പാഠവുമുണ്ടു് ചരിത്രത്തില്‍. ആ ചരിത്രപാഠം അപ്പാടെ മറന്നു കളയാന്‍ മാത്രം ഉന്മത്തമാവുന്നു മുസ്ലീം മനസ്സെങ്കില്‍, ഈ മറവി സമൂഹത്തെ സംബന്ധിച്ചേടത്തോളം കയ്പായിത്തന്നെ അവശേഷിക്കും.

ഇങ്ങനെയൊരു കയ്പ് രൂപപ്പെടുന്നത് പൊറുപ്പിക്കാവുന്നതിനും അപ്പുറത്താണു് കേരളത്തിലെ മുസ്ലീം സമുദായം നിലകൊള്ളുന്നതു്.കേരളീയ സമൂഹത്തെ യഥാര്‍ത്ഥത്തില്‍ തന്നെ പ്രബുദ്ധമാക്കേണ്ട യത്നത്തില്‍ സര്‍ഗാത്മക ന്യൂനപക്ഷമെന്ന നിലയില്‍ ശരിയായ പങ്കു വഹിക്കേണ്ടവരാണവര്‍; മൂവാറ്റുപുഴയില്‍ കാണിച്ചു കൂട്ടിയതുപോലെയുള്ള 'സ്വത്വാ'വിഷ്കാരങ്ങള്‍ അവരെ ഗെറ്റോകളില്‍ തന്നെ തളച്ചിടുകയേയുള്ളു. മുസ്ലീംകള്‍ കണക്കു ചോദിക്കേണ്ടതും പറയേണ്ടതും അവര്‍ ജീവിക്കുന്ന ബഹുസ്വരസമൂഹത്തോടാണു്. ആ സമൂഹത്തിന്റെ ന്യായങ്ങളോടും മൂല്യങ്ങളോടുമാണു് അവര്‍ സംവദിക്കുകയും കലഹിക്കുകയും ചെയ്യേണ്ടതു്. അല്ലാതെ ഏതെങ്കിലും ഞരമ്പുരോഗികളോടല്ല. മൂവാറ്റുപുഴയിലെ വെട്ടുകത്തി പ്രയോഗം ഈ അര്‍ത്ഥത്തില്‍ ഒരു സംവാദമോ കലഹം പോലുമോ അല്ല. ഇത്തരം ചെയ്തികളിലൂടെ സ്വന്തം സ്വത്വത്തെ തന്നെയാണു് തങ്ങള്‍ നിരാകരിക്കുന്നതു് എന്നു് അതു ചെയ്തവര്‍ ഓര്‍ക്കണം.

പ്രൊഫ: ജോസഫിന്റെ തുന്നിചേര്‍ത്ത കൈപ്പത്തിയിലൂടെ ചോരയോട്ടമുണ്ടാവുമോ എന്നു് ഇപ്പോള്‍ നമുക്കുറപ്പില്ല. എന്നാല്‍ സമൂഹഗാത്രത്തില്‍ സൗമനസ്യത്തിന്റെ ചോരയോട്ടങ്ങള്‍ പ്രതീക്ഷിക്കുകതന്നെ വേണം. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ മൂവാറ്റുപുഴയിലെ വെട്ടുകത്തി പ്രയോഗം മൂലം മുസ്ലീം സമൂഹത്തിനു് നേരെ ഉയര്‍ന്നുവന്നേക്കാവുന്ന കാലുഷ്യത്തിന്റെ കനം കുറയുകയുള്ളു. ചോരയൊത്തിരി ഒഴുകിയതിനു ശേഷവും, നാം ആ ചാലുകളില്‍ പുതിയ ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടല്ലോ, എല്ലാ കാലത്തും...

Thursday, December 10, 2009

മലയാള ഗ്രന്ഥവിവരം പ്രകാശനം ഇന്ന് തലശ്ശേരിയില്‍

പ്രിയ സുഹൃത്തുക്കളേ,

മലയാളഭാഷയുടെ ഡിജിറ്റല്‍ നിലനില്‍പ്പിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ നല്കിയ സംഭാവനകള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമാകുന്നതു് അതു് സാഹിത്യവും സംസ്കാരവും ചരിത്രവുമായി ബന്ധിക്കപ്പെടുമ്പോഴാണു്. ഭാഷാ കമ്പ്യുട്ടിങ്ങിന്റെ സോഫ്ടു്വെയര്‍ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതും അവയെ ഭാവിയിലെ വിവരാധിഷ്ഠിത ശൃംഖലകളുടെ അടിസ്ഥാനമാക്കുന്നതും സമഗ്രമായ ഒരു വിവരശേഖരത്തിലൂടെ വിദഗ്ദ്ധരുടെ സഹായത്തോടെ മാത്രം തയ്യാറാക്കാവുന്ന ഗ്രന്ഥസൂചി പോലുള്ള സ്വതന്ത്ര ഡാറ്റാബേസുകളാണു്. ഈ ലക്ഷ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നേട്ടമാണു് മലയാളഗ്രന്ഥവിവരത്തിന്റെ പ്രകാശനം. ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നിശ്ശബ്ദമായി, ഒരു തപസ്യയായി നിര്‍വ്വഹിക്കുന്ന കെ. എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു് 'മലയാളഗ്രന്ഥവിവരം' എന്ന ഡിജിറ്റല്‍ വിവരവ്യവസ്ഥ സംവിധാനം ചെയ്തിരിക്കുന്നതു്. കേരളത്തിനകത്തും പുറത്തും നിന്നു് പ്രസിദ്ധീകരിക്കപ്പെട്ട മുഴുവന്‍ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള വിവരശേഖരമാണിതു്. ഭാഷാകമ്പ്യൂട്ടിങു് രംഗത്തു് പ്രവര്‍ത്തിയ്ക്കുന്ന ഒട്ടനവധി വ്യക്തികളുടെയും സംരംഭങ്ങളുടെയുംകൂട്ടായ പ്രവര്‍ത്തവനഫലമായാണു് ഇതു് തയ്യാറാക്കപ്പെട്ടതു്.

ഇന്ത്യന്‍ഭാഷകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണു് കെ. എം. ഗോവിയുടെ നേതൃത്വത്തില്‍ പ്രകാശിതമായ മലയാളഗ്രന്ഥസൂചി. പത്തു് വാല്യങ്ങളില്‍ പതിനായിരത്തോളം പേജുകളിലായി മലയാളത്തിലെ ആദിമുദ്രണംമുതല്‍ 1995 വരെ പ്രകാശിതമായ മുഴുവന്‍ പുസ്തകങ്ങളുടെയും വിവരം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി മലയാളഗ്രന്ഥസൂചിയില്‍ സമാഹരിച്ചിരിക്കുന്നു. നാലുപതിറ്റാണ്ടു നീണ്ട തപസ്യയുടെ ഫലമാണു് ഈ കൃതി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച ആധികാരികവും പ്രാമാണികവുമായ ആ സംഹിതയ്ക്കു് മലയാളം ഉള്ളിടത്തോളം കാലം അദ്ദേഹത്തോടു്
കടപ്പെട്ടിരിക്കും.

ഡാറ്റാബേസു് ചിട്ടപ്പെടുത്തുകയും വര്‍ഗ്ഗീകരിയ്ക്കുകയും ചെയ്ത കെ.എച്ചു്. ഹുസൈന്‍ മാഷിനും, പ്രൊജക്ടു് കോര്‍ഡിനേറ്റു് ചെയ്ത ഡോ. രാമന്‍ നായര്‍ക്കും പ്രോഗ്രാമിങ്ങും സിസ്റ്റമൈസേഷനും നിര്‍വ്വഹിച്ച ഉണ്ണി, മഹേഷു് തുടങ്ങിയ വ്യക്തികളും, സ്വതന്ത്ര മലയാളം കമ്പ്യ്യൂട്ടിങ്ങിനു് പുറമെ, സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ കൂടി കൂട്ടായ പ്രവര്‍ത്തനഫലമായാണു് ഇതിനെ യാഥാര്‍ത്ഥ്യമാക്കിയതു്.

യൂണിക്കോ‍ഡു് 5.0 സ്റ്റാന്‍ഡേര്‍ഡു് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ ഡാറ്റാബേസു് ഗ്നു GPL v3 അനുമതിയിലും സോഫ്ടു്വെയര്‍ സിസ്റ്റം ഗ്നു അഫെറോ GPL v3 അനുമതിയിലും ആണു് പ്രകാശനം ചെയ്യുന്നതു്.

2009 ഡിസംബര്‍ 10 നു് വൈകുന്നേരം 4.45 നു് തലശ്ശേരിയിലെ ന്യൂകോസ്മോപൊളിറ്റന്‍ ക്ലബ്ബ് ഹാളില്‍ വച്ചു് ഈ സംരംഭത്തിന്റെ പ്രകാശനം
നടക്കും.

-സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് പ്രവര്‍ത്തകര്‍.



Saturday, August 1, 2009

വലതു കൈയില്‍ മറുകും ഇടതു കൈയില്‍ ആറു വിരലും ഉള്ളവര്‍ മാത്രം അപേക്ഷിക്കുക

Click on The advt and Read it / Or visit this link in IT mission website

പരസ്യം  നോക്കൂ

അശ്വമേധം കളിക്കാനുള്ള ചോദ്യങ്ങളാണോന്നു സംശയം.

പരസ്യം  കണ്ടാലേ ആളെപ്പറയാം  :-)

 Qualifications need for ICFOSS director post

1. PHD in Computer science/engineering/
technology  (പി എച്ച് ഡി ടെക്നോളജിയില്‍ തന്നെ വേണം. മറ്റു ഫ്രീ സോഫ്റ്റ്‌വെയര്‍ കക്ഷികളെല്ലാം  ഔട്ട്  )
2. 10 year experience in teaching / industry/ research (ടീച്ചിങ്ങു തന്നെയെന്നേ , ബാക്കിയൊക്കെ വെറുതെ ) out of which 3 year in the level of professor in any university (കണ്ടില്ലേ പോക്ക്  ) or equivalent senior executive in corporate sector, with specific involvement in FOSS Sector (ഇതെന്താ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് തുല്യമായ കോര്‍പ്പറേറ്റ് സീനിയര്‍ എക്സിക്യുട്ടീവ് .. ഓ ഒരു രസത്തിനു കിടക്കട്ടേന്ന് )
3. First hand experience in handling , promoting & training graduates in Open source Operating systems  & a variety of application software (ടീച്ചറു തന്നെഡേയ് .. അതും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കല്‍ തൊട്ടു പഠിപ്പിച്ചിരിക്കണം . ഇനി പിഎച്ച്ഡി ഉള്ള കോര്‍പ്പറേറ്റ് പുല്ലന്‍മാരുണ്ടെങ്കില്‍ അവര്‍ക്കു വേണ്ട അപ്ലിക്കേഷനുകളേ പഠിപ്പിച്ചു കാണൂ. അല്ലേലും സീനിയര്‍ എക്സിക്യുട്ടീവുമാര്‍ക്ക് പിള്ളേരെ പഠിപ്പിക്കലാണോ പണി )

4. AGE  : 35 -50 as of 1-12-2009

ഇതാണിവിടുത്തെ  പ്രധാന തമാശ


GNU/Linux is spreading in india Mainly after  1998 . But users become aware about the freedoms & Free Software movement by  2000-2001  onwards

In this context 2nd point is rubbish if you are looking at people from India.  If you are looking at average age of Indian Free Software Contributors , it is below 30 - Age limits clearly filter  them . Academic Qualification of most of them varying between B.Tech/ MS/PhD Registration . So requirement for  PHD filter rest  of them .

ഇനി അടുത്ത തമാശ

Other Details section says :  Director will be in charge of identifying, disseminating , promoting and updating information on open source operating systems and software for managaing associated human resources

Do we need a centre for this purpose

And Job Description is all about foss community & Foss Promting institution linkages

I believe We, FOSS Community in India/ Kerala (which is very plural) does not need a Centre granted by the state & reportable to IT Secy working as our Umbrella.

Usually FOSS community works in a peer to peer model/ Bottom up model. If state decides to create an umbrella for them, which not at all related / representing FOSS Community it will only result in creation of dead structures (like we already seen on Janakeeyasuthranam) coming in the banner of FOSS user community .



--

ഇനിയും അശ്വമേധത്തിനുത്തരം കിട്ടിയില്ലേ

എന്നാല്‍ ഒരു ക്ലൂ കൂടി തരാം.  കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍  പല കോളേജുകളിലും MCA അധ്യാപകനായിരുന്ന , 3 വര്‍ഷത്തിനു മുന്‍പ് കുസാറ്റില്‍ പാര്‍ട്ടി സ്വാധീനത്തില്‍ തിരിച്ചെത്തിയ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ കുസാറ്റില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുകാരിലൊരാളായിരുന്ന ഇദ്ദേഹത്തെ പരിചയമുണ്ടോ ?

ഇനി അടുത്തതു്


ഈ ലിങ്കിലും കാണാം . അക്ഷയ ഡയറക്ടര്‍ പോസ്റ്റിലേക്കുള്ള പരസ്യം

അക്ഷയ പ്രൊജക്റ്റ് ഡയറക്ടര്‍ പോസ്റ്റ്

ചുരുക്കിപ്പറഞ്ഞാല്‍ 45 വയസ്സില്‍ താഴെയുള്ള  ജനകീയാസൂത്രണത്തിലും സാക്ഷരതാ പ്രചരണത്തിലും ഇടപെട്ട മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള പരിഷത്തുകാര്‍ മാത്രം (പഴയ പരിഷത്തുകാരുമാവാം) അപേക്ഷിക്കുക


വലതു കൈയില്‍ മറുകുള്ള  ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക

Tuesday, December 30, 2008

മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണോ?

കുറേക്കലമായി ഇവിടെ എന്തേലും എഴുതിയിട്ട്. സമയം കിട്ടാഞ്ഞാണ്. പക്ഷേ ചില പോസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടിവരുമ്പോള്‍ ഈ ബ്ലോഗ് വീണ്ടും തുറന്നേ പറ്റൂ..
ഇത് കോവാലകൃഷന്റെ പോസ്റ്റിനുള്ള മറുപടിയാണ്. ആപ്പിള്‍ മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നാണ് പുള്ളി അദ്ദേഹത്തിന്റെ ചൊറിച്ചില്‍ മുറ്റിയ ഭാഷയില്‍ പറയുന്നത്. കൂടുതല്‍ ഇവിടെയും ഇവിടെയും

മിക്ക പോയന്റുകള്‍ക്കും ചന്ത്രക്കാരന്‍ മറുപടി പറഞ്ഞുകണ്ടതിനാല്‍ 3 കാര്യങ്ങള്‍ മാത്രം പറഞ്ഞുനിര്‍ത്തുന്നു.

1. ലീഗാലിറ്റിയുടെ കാര്യം. കോവാലന്‍ കാണിച്ച ഒരു യൂലയിലും(EULA) ടേംസ് ആന്റ് കണ്ടീഷന്‍സിലും മാക്ക് പിസിയില്‍ മറ്റോപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചാ വാറന്റി പോവുമെന്നോ അതു ലൈസന്‍സിനു വിരുദ്ധമാണെന്നോ പറയുന്നില്ല. അങ്ങനെ പറയാന്‍ ഒരു കമ്പനിയ്ക്കും പറ്റില്ലെന്നത് വേറേകാര്യം. കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് സ്വന്തം തരിപ്പു തരിപ്പുതേര്‍ക്കലാണല്ലോ എന്തായായാലും കോവാലന്റെ ബ്ലോഗിന്റെ ഉദ്ദേശ്യം തന്നെ.

കോവാലന്‍: അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ.

ഇപ്പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ഒരു ക്ലോസ് അതിലെവിടെയും കണ്ടില്ല. നേരം കളഞ്ഞതു മിച്ചം

2. ബാക്കിയുള്ള വാദങ്ങളെല്ലാം ഒരു ബൂട്ട്കാമ്പിനേയും പൊക്കിപ്പിടിച്ചാണ്. പവര്‍പിസി ആര്‍ക്കിടെക്ചറുള്ള മാക്കിലായാലും ഇന്റല്‍ ഹാര്‍ഡ്‌വെയറിലോടുന്ന i686 pc മാക്കിലായാലും ഗ്നു ലിനക്സ് ഉപയോഗിക്കാന്‍ ഒരു മാക്കാന്റേയും bootcamp ന്റെയും സഹായം വേണ്ട. ഗ്രബ് എന്നൊരു അതിസുന്ദരന്‍ ബൂട്ട്ലോഡറുള്ളത് അതിനാണ്. ഡ്യുവല്‍ ബൂട്ട് /ട്രിപ്പിള്‍ ബൂട്ട് ആവശ്യങ്ങള്‍ വേണമെങ്കില്‍ റീഫിറ്റ് (http://refit.sourceforge.net/) എന്നൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറുമുണ്ട്. ആപ്പിള്‍ പിസിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കയറ്റാന്‍ അവരുടെ ഒരു സോഫ്റ്റ്‌വെയറും ഉപയോഗികേണ്ടെന്ന് ചുരുക്കം.

3 പിന്നെ ആപ്പിളില്‍ മാക്ക് ഓയെസ്സിനകത്തുതന്നെ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ച്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത് ലൈസന്‍സിനു വിരുദ്ധമാണെന്നും ( കോവാലന്‍ ലൈസന്‍സ് എന്നു വിളിക്കുന്നത് ഒരു TOC യെയാണ് , സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സിനെയല്ല) എവിടെയും പറയുന്നില്ല. ആപ്പിളിന്റേതല്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിച്ചു സിസ്റ്റം കേടുവന്നാല്‍ ഞങ്ങള്‍ വാറണ്ടി തരില്ല എന്നു പാഞ്ഞതിനെ
ഇങ്ങനെ വളച്ചൊടിക്കുന്നതാണ് കോവാലകൃഷന്റെ നേമബോധം .

മൈക്രോസോഫ്റ്റും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ പറയുന്നതിതാണ്. നിന്നെ ഞങ്ങള്‍ക്ക് വിശ്വാസമില്ല . നീ നിന്റെ കമ്പ്യൂട്ടറില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് . ഈ വീഡിയോ അതിനെക്കുറിച്ചാണ്





അജ്ഞത ഒരു കുറ്റമല്ല. പക്ഷേ കോവാലന്‍ തന്റെ അജ്ഞതയെ അധികാരമാക്കി അടുപ്പിന്‍കല്ലിലും കാര്യം സാധിക്കുന്ന കാരണവരാവുകയാണ്. "കള്ളം പ്രചരിപ്പിക്കുന്നവരുടെ ശത്രു" എന്നു കോവാലന്‍ തന്റെ ബ്ലോഗിന്റെ സൈഡില്‍ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നത് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിന്നും നമുക്കു തിരിച്ചറിയാം