കൊച്ചുത്രേസ്യയുടെ പോസ്റ്റില്‍ തുടങ്ങി സ്ത്രീധനം ഒരു ബൂലോകപ്രശ്നമായ നിലക്ക് മറ്റൊരു വാദം മുന്നോട്ടുവെക്കട്ടെ.
ഇത് പണ്ട് കുസാറ്റില്‍ പഠിക്കുന്ന കാലത്ത് ഒരു ഡിബേറ്റില്‍ (യൂത്ത്ഫെസ്റ്റിവല്‍ ഐറ്റം) എടുത്തുപ്രയോഗിച്ചതാണെന്ന ക്ഷമാപണത്തൊടെ. എനിക്കു സ്ത്രീധനത്തെ എതിര്‍ക്കേണ്ട റോളായിരുന്നു. അപ്പോ ഇന്‍സ്റ്റന്റായി ഉണ്ടാക്കിയ ഒരു ബ്രൂകാപ്പിത്തിയറിയാണിത്. സമ്മാനം ഫസ്റ്റടിച്ചു.
വാദം ഇതാണ്. സാമ്പത്തിക ക്രയവിക്രയങ്ങളാണ് ഒരു സമ്പദ്വ്യയസ്ഥയെ നിര്‍ണ്ണയിക്കുന്നത് . കേരളത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ നിര്‍ണ്ണയിക്കുന്നതിലെ ചാലകശക്തി സ്ത്രീധനമാണ്. അതുകൊണ്ട് തന്നെ സ്ത്രീധനം കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്.
ഇപ്പൊ ദേ ഇത്രയുമേ പറയുന്നുള്ളൂ. ബാക്കി ഞാന്‍ നാളെ രാത്രിയോ ഞായറാഴ്ചയോ എഴുതിമുഴുമിക്കാം . അതിനുമുന്‍പേ ചിലപ്പോള്‍ കമന്റുകളായി അതു പൊങ്ങിവന്നാല്‍ അത്രേം പറയാതെ കഴിഞ്ഞല്ലോ
ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..
Friday, October 5, 2007
സ്ത്രീധനം :കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്
Subscribe to:
Post Comments (Atom)
6 comments:
കേരളത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ നിര്‍ണ്ണയിക്കുന്നതിലെ ചാലകശക്തി സ്ത്രീധനം മാത്രമല്ല ആഭരണ ഭ്രമം,മണ്ണ് എന്നിവ കൂടിയുണ്ടെന്നു ഞാന്‍ പറയുന്നു..
തിരുവനന്തപുരത്തെ ഹിന്ദുക്കളുടെയിടയിലുള്ള എന്റെ അനുഭവം:
നോട്ടുകെട്ടുകളായി വാങ്ങുന്നത് വളരെ കുറവാണ്. എന്നാല്‍ നൂറോ ഇരുന്നൂറോ പവന്‍ കൊണ്ട് നെറ്റിപ്പട്ടം ചാര്‍ത്തുന്നത് മിഡില്‍ ക്ലാസ്സ് ഫാമിലിയില്‍ പോലും ഇപ്പോള്‍ സാധാരണം. നെറ്റിപ്പട്ടം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായിട്ടും അത് ഡയമന്‍ഡിലോട്ട് മാറിയതു കൊണ്ടാകണം. ഏതായാലും, അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ ആഭരണങ്ങളും ഏതെങ്കിലും ബാങ്കിലെ ലോക്കറില്‍ സ്ഥാനം പിടിക്കും. ക്രയവിക്രയത്തിനൊന്നും സമീപഭാവിയിലൊന്നും കിട്ടൂല്ല. അപ്പോള്‍ അനിവറിന്റെ തത്വം എങ്ങനെ നടപ്പിലാകും.
അങ്കിളേ,
അധികം പേരും ബാങ്കിലെ ലോക്കര്‍ എന്നു പറഞ്ഞ് എത്തിക്കുന്നത് പല പണ്ടം പണയക്കാരുടെയും ലോക്കറിലാണ്. പിന്നെ സാമ്പത്തിക ക്രയവിക്രയം ഇന്‍സ്റ്റന്റായി നടക്കണം എന്നില്ലല്ലോ....
പെട്ടന്നു കുറച്ചു പണത്തിനാവശ്യം വരുമ്പോള്‍ വില്‍ക്കാന്‍ സ്വര്‍ണ്ണമാണ് എളുപ്പം.
പിന്നെ കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ഇന്ന് സ്വര്‍ണ്ണവും കാറും ഒക്കെയല്ലെ, അതിന്റെ കച്ചവടം കൂടുതലും നടക്കുന്നതാകട്ടെ, സ്ത്രീധനത്തിനു വേണ്ടിയും.
സാധാരണഗതിയില്‍ പത്തുപൈസ ചിലവാക്കാത്തവര്‍, സ്ത്രീധനത്തിനായി ലക്ഷങ്ങളും കോടികളും ചിലവാക്കുമ്പോള്‍ സ്ത്രീധനം സാമ്പത്തിക ക്രയ വിക്രയം നടത്തുന്നു.
പിന്നെ ഈ കല്യാണം കഴിയുമ്പോള്‍ ബാങ്ക് ലോക്കറിലേക്കു വച്ച ആഭരണങ്ങള്‍ പിന്നെ പുറത്തെടുക്കേണ്ടിവരാന്‍ മാത്രമുള്ള ഒരാവശ്യം വസ്തു വാങ്ങലാണ്, കേരളത്തില്‍ നടക്കുന്ന മറ്റൊരു വലിയ ബിസിനസ്സ്.
ഇപ്പോ മനസ്സിലായില്ലേ എങ്ങനെയാണ് സ്ത്രീധനം കേരളത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ നിര്‍ണ്ണയിക്കുന്നതിലെ ചാലകശക്തി ആവുന്നതെന്ന്?
കേരളത്തിലെ മിക്ക ബിസിനസ്സുകളും സ്ത്രീധനപ്പണം കൊണ്ടാണ് നടക്കുന്നെതെന്നു പറഞ്ഞാല്‍ പ്പോലും തെറ്റില്ലെന്നു തോന്നുന്നു.
ഒരു വിവാഹത്തിന് വേണ്ടി ചിലവഴിക്കുന്ന തുക മുഴുവന്‍ സ്ത്രീധനമാണോ? ആവശ്യപ്പെടാതെ തന്റെ മകള്‍ക്ക് അണിഞ്ഞുകൊടുക്കുന്ന ആഭരണത്റ്റിന്റെയോ മറ്റാവശ്ശ്യങ്ങളുടെയോ ചിലവ് സ്ത്രീധനമായി കണക്കാക്കണോ?. ഇവിടത്തെ പോസ്റ്റ് ‘സ്ത്രീധനത്തെ പ്പറ്റിയാണ്’.
നിത്യവും അണിയാന്‍ കഴിയുന്ന ആഭരണങ്ങള്‍ കവിഞ്ഞുള്ളവ സ്ത്രീധനമായി തന്നെ കണക്കാക്കണം.
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന 800 റ്റണ്ണിലധികം സ്വറ്ണ്ണത്തിന്റെ സിംഹഭാഗവും നമ്മുടെ കൊച്ചു കേരളത്തിലാണ് എത്തിച്ചേരുന്നത്.
സ്ത്രികളുടെ ആഭരണഭ്രമത്തെ പോലെ തന്നെ പുരുഷന്മാരുടെ മദ്യാസക്തിയും കേരളത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ നിര്‍ണ്ണയിക്കുന്നു.
സ്ത്രീധനം മാത്രമല്ല, ഈ കല്യാണമേ നിര്‍ത്തലാക്കണം എന്നാണെന്‍റെ വിനീതമായ് അഭിപ്രായം. മനസമാധാനത്തോടെ കുറെ ആത്മാക്കള്‍ ജീവിച്ചോട്ടെ
Post a Comment