ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Tuesday, December 30, 2008

മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണോ?

കുറേക്കലമായി ഇവിടെ എന്തേലും എഴുതിയിട്ട്. സമയം കിട്ടാഞ്ഞാണ്. പക്ഷേ ചില പോസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടിവരുമ്പോള്‍ ഈ ബ്ലോഗ് വീണ്ടും തുറന്നേ പറ്റൂ..
ഇത് കോവാലകൃഷന്റെ പോസ്റ്റിനുള്ള മറുപടിയാണ്. ആപ്പിള്‍ മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നാണ് പുള്ളി അദ്ദേഹത്തിന്റെ ചൊറിച്ചില്‍ മുറ്റിയ ഭാഷയില്‍ പറയുന്നത്. കൂടുതല്‍ ഇവിടെയും ഇവിടെയും

മിക്ക പോയന്റുകള്‍ക്കും ചന്ത്രക്കാരന്‍ മറുപടി പറഞ്ഞുകണ്ടതിനാല്‍ 3 കാര്യങ്ങള്‍ മാത്രം പറഞ്ഞുനിര്‍ത്തുന്നു.

1. ലീഗാലിറ്റിയുടെ കാര്യം. കോവാലന്‍ കാണിച്ച ഒരു യൂലയിലും(EULA) ടേംസ് ആന്റ് കണ്ടീഷന്‍സിലും മാക്ക് പിസിയില്‍ മറ്റോപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചാ വാറന്റി പോവുമെന്നോ അതു ലൈസന്‍സിനു വിരുദ്ധമാണെന്നോ പറയുന്നില്ല. അങ്ങനെ പറയാന്‍ ഒരു കമ്പനിയ്ക്കും പറ്റില്ലെന്നത് വേറേകാര്യം. കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് സ്വന്തം തരിപ്പു തരിപ്പുതേര്‍ക്കലാണല്ലോ എന്തായായാലും കോവാലന്റെ ബ്ലോഗിന്റെ ഉദ്ദേശ്യം തന്നെ.

കോവാലന്‍: അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ.

ഇപ്പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ഒരു ക്ലോസ് അതിലെവിടെയും കണ്ടില്ല. നേരം കളഞ്ഞതു മിച്ചം

2. ബാക്കിയുള്ള വാദങ്ങളെല്ലാം ഒരു ബൂട്ട്കാമ്പിനേയും പൊക്കിപ്പിടിച്ചാണ്. പവര്‍പിസി ആര്‍ക്കിടെക്ചറുള്ള മാക്കിലായാലും ഇന്റല്‍ ഹാര്‍ഡ്‌വെയറിലോടുന്ന i686 pc മാക്കിലായാലും ഗ്നു ലിനക്സ് ഉപയോഗിക്കാന്‍ ഒരു മാക്കാന്റേയും bootcamp ന്റെയും സഹായം വേണ്ട. ഗ്രബ് എന്നൊരു അതിസുന്ദരന്‍ ബൂട്ട്ലോഡറുള്ളത് അതിനാണ്. ഡ്യുവല്‍ ബൂട്ട് /ട്രിപ്പിള്‍ ബൂട്ട് ആവശ്യങ്ങള്‍ വേണമെങ്കില്‍ റീഫിറ്റ് (http://refit.sourceforge.net/) എന്നൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറുമുണ്ട്. ആപ്പിള്‍ പിസിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കയറ്റാന്‍ അവരുടെ ഒരു സോഫ്റ്റ്‌വെയറും ഉപയോഗികേണ്ടെന്ന് ചുരുക്കം.

3 പിന്നെ ആപ്പിളില്‍ മാക്ക് ഓയെസ്സിനകത്തുതന്നെ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ച്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത് ലൈസന്‍സിനു വിരുദ്ധമാണെന്നും ( കോവാലന്‍ ലൈസന്‍സ് എന്നു വിളിക്കുന്നത് ഒരു TOC യെയാണ് , സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സിനെയല്ല) എവിടെയും പറയുന്നില്ല. ആപ്പിളിന്റേതല്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിച്ചു സിസ്റ്റം കേടുവന്നാല്‍ ഞങ്ങള്‍ വാറണ്ടി തരില്ല എന്നു പാഞ്ഞതിനെ
ഇങ്ങനെ വളച്ചൊടിക്കുന്നതാണ് കോവാലകൃഷന്റെ നേമബോധം .

മൈക്രോസോഫ്റ്റും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ പറയുന്നതിതാണ്. നിന്നെ ഞങ്ങള്‍ക്ക് വിശ്വാസമില്ല . നീ നിന്റെ കമ്പ്യൂട്ടറില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് . ഈ വീഡിയോ അതിനെക്കുറിച്ചാണ്





അജ്ഞത ഒരു കുറ്റമല്ല. പക്ഷേ കോവാലന്‍ തന്റെ അജ്ഞതയെ അധികാരമാക്കി അടുപ്പിന്‍കല്ലിലും കാര്യം സാധിക്കുന്ന കാരണവരാവുകയാണ്. "കള്ളം പ്രചരിപ്പിക്കുന്നവരുടെ ശത്രു" എന്നു കോവാലന്‍ തന്റെ ബ്ലോഗിന്റെ സൈഡില്‍ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നത് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിന്നും നമുക്കു തിരിച്ചറിയാം

Friday, August 8, 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മേളനവും കെഡിഇ മലയാളം ഡെസ്ക്ടോപ്പിന്റെ അവതരണവും

പ്രിയ സുഹൃത്തുക്കളെ,

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കിടയില്‍  പ്രചുരപ്രചാരം നേടിയിട്ടുള്ള കെഡിഇ  ഡസ്ക്ടോപ്പ്  ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമായിത്തുടങ്ങുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍  വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ ശ്രമഫലമായാണു് 'വരും കാലത്തിന്റെ ഡെസ്ക്ടോപ്പ്' എന്നറിയപ്പെടുന്ന കെഡിഇ 4.1 എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തിന്റെ മലയാള പിന്തുണ  സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതു്. ഈ അവസരത്തില്‍ കെഡിഇ 4.1 നെ മലയാളികള്‍ക്കു സമര്‍പ്പിക്കുന്നതിനും മലയാള പിന്തുണ 
ഉള്‍ച്ചേര്‍ക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്തുക്കളെ അനുമോദിക്കുന്നതിനും ഭാവി  പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് പ്രവര്‍ത്തകര്‍ ആഗസ്റ്റ് 9 ,10  തിയതികളില്‍ തിരുവന്തപുരത്തു് ഒത്തു ചേരുകയാണു്.

മൂന്നു പരിപാടികളായാണു് ഈ സമ്മേളനം നടക്കുന്നതു്. ആഗസ്റ്റ് 9 നു്  ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക്  പ്രസ്സ്ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച്  നടക്കുന്ന പൊതുസമ്മേളനവും  മലയാളികള്‍ക്കായുള്ള  കെഡിഇ ഡെസ്ക്ടോപ്പിന്റെ സമര്‍പ്പണവുമാണു് ആദ്യപരിപാടി. ആസൂത്രണ വകുപ്പ്  സെക്രട്ടറി ടിക്കാറാം മീണ മലയാള പിന്തുണയുള്ള കെഡിഇ 4.1 കേരളത്തിനായി അവതരിപ്പിക്കും .  പൊതു ജനങ്ങള്‍ക്കു വേണ്ടിയുള്ള കെഡിഇ 4.1 നെ ക്കുറിച്ചുള്ള സരളമായ അവതരണവും സ്വതന്ത്ര  സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു് വേണ്ടിയുള്ള  സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും  ഭാഷാ കമ്പ്യൂട്ടിങ്ങിനെ മാനകീകരിക്കുകയും സ്വതന്ത്ര  സോഫ്റ്റ്‌വെയറുകളെ മലയാളത്തിലാക്കുകയും  ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര 
മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ഇതുവരെ പുറത്തിറക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചുമുള്ള ഒരു  പരിചയപ്പെടുത്തലും  ഇതിന്റെ ഭാഗമായുണ്ടാകും. എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക്  സ്വാഗതം ചെയ്യുന്നു.

ആഗസ്റ്റ് 9നു തന്നെ വൈകീട്ട്  6 നു്  ഹോട്ടല്‍ ഇന്ദ്രപുരിയില്‍ വച്ച്  കെഡിഇ റിലീസ് പാര്‍ട്ടിയും  ഒരു സൌഹൃദ സദസ്സും  നടക്കും. കെഡിഇ 4.1 നെയും  അതിനു മുകളിലുള്ള പ്രയോഗ നിര്‍മ്മിതിയേയും (Application Development) കൂടുതല്‍ സാങ്കേതികമായ രീതിയില്‍ ഈ പരിപാടിയില്‍  പരിചയപ്പെടുത്തുന്നതാണു്.  കെഡിഇ 4.1 ലെ വിദ്യാഭ്യാസ സഹായ സോഫ്റ്റ്‌വെയറുകളുടെ ഒരു  പരിചയപ്പെടുത്തലും ഈ പരിപാടിയില്‍ ഉണ്ടായിരിക്കും. ഓരോരുത്തരും സ്വന്തം ചെലവു വഹിക്കുന്ന 
രീതിയില്‍ ഒരു ബുഫെ അത്താഴമായിട്ടാണു് ഇതു സംഘടിപ്പിക്കുന്നതു് .  ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ  ഇടം എന്ന നിലയില്‍  ഇതില്‍ തല്‍പ്പരരയ എല്ലാ സുഹൃത്തുക്കളെയും  ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ നേരത്തെ തന്നെ ആഷിക്കുമായി ബന്ധപ്പെടേണ്ടതാണു്. (മൊബൈല്‍ +919895555024)

ആഗസ്റ്റ് 10 നു്  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ അംഗങ്ങളുടെ ഒത്തുചേരലും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ആഷിക് + 91 9895555024
അനിവര്‍ +91 9449009908
പ്രവീണ്‍ +91 9986348565

Thursday, July 10, 2008

Indo-US Nuclear Deal: Some Disturbing Developments and Comments

I/VI.
Excerpts from India-IAEA Draft Safeguard Agreement

GOV/2008/30

DRAFTAGREEMENT BETWEEN THE GOVERNMENT OF INDIA AND THE INTERNATIONAL ATOMIC ENERGY AGENCY FOR THE APPLICATION OF SAFEGUARDS TO CIVILIAN NUCLEAR FACILITIES

Page 2

• India will place its civilian nuclear facilities under Agency safeguards so as to facilitate full civil nuclear cooperation between India and Member States of the Agency and to provide assurance against withdrawal of safeguarded nuclear material from civilian use at any time;

  • An essential basis of India's concurrence to accept Agency safeguards under an India-specific safeguards agreement (hereinafter referred to as "this Agreement") is the conclusion of international cooperation arrangements creating the necessary conditions for India to obtain access to the international fuel market, including reliable, uninterrupted and continuous access to fuel supplies from companies in several nations, as well as support for an Indian effort to develop a strategic reserve of nuclear fuel to guard against any disruption of supply over the lifetime of India's reactors; and
  • India may take corrective measures to ensure uninterrupted operation of its civilian nuclear reactors in the event of disruption of foreign fuel supplies;

Page 20

X. FINAL CLAUSES

107. India and the Agency shall, at the request of either of them, consult about amending this Agreement.
108. This Agreement shall enter into force on the date on which the Agency receives from India written notification that India's statutory and/or constitutional requirements for entry into force have been met.
109. This Agreement shall remain in force until, in accordance with its provisions, safeguards have been terminated on all items subject to this Agreement, or until terminated by mutual agreement of the parties to this Agreement.

II.

CNDP Condemns Intransigence of Indian Prime Minister  on the Deplorable Indo-US Nuclear Deal

The Coalition for Nuclear Disarmament and Peace (CNDP)

- a national coalition of organisations and individuals for nuclear disarmament - notes with great concern the Indian Prime Minister's obstinate insistence on going ahead with clinching of the India-specific agreement with the IAEA. This will be a vital intermediate step towards operationalising the Indo-US nuclear deal in the teeth of strong opposition within India. The Prime Minister wants to go ahead, trampling upon democratic norms and values, regardless
of all rational considerations, let alone ethical ones.

The CNDP reiterates its consistent and firm opposition to the deal on the following grounds as pointed out repeatedly in the past. The deal severely undermines the prospects of global nuclear disarmament by (selectively and arbitrarily) "legitimising" India's nuclear status and, in the process, the possession of nuclear weapons by the existing nuclear weapon states
  • both "recognised" and "unrecognised" - and also the aspirations of other actual and potential aspirants.The deal will promote the cause of nuclear militarism and nuclear-weapon build-up in India against the interests of peace and the people in the region. It will further intensify the arms race between India and Pakistan
  • both nuclear and conventional. Pakistan, in fact, made a strong plea for a similar deal. And the brusque refusal by the US,

instead of dissuading it, would only further inflame its passions and thereby turn the nuclear mess in South Asia all the more dangerous. This deal is also an utterly reprehensible move to bring India closer into the US orbit as a regional ally to facilitate the execution of its global imperial ambitions. Furthermore, the consequent shift in focus in favour of highly expensive nuclear power, if  the deal comes into operation, will significantly distort India's energy options at the cost of efforts to develop environmentally benign and renewable sources of energy.

The CNDP, on this occasion, calls upon the Indian people to rise in protest against the intransigence of the Prime Minister and voice their strongest opposition to the undemocratic move to impose the deplorable deal on  the country.

Achin Vanaik  Admiral L Ramdas  J Sriraman  ND Jayaparakash  Amarjeet Kaur  Sukla Sen

III.

<http://pagesperso-orange.fr/sacw/saan/2007/Res032007.html>

Quote
III. Why the 'Deal' Must Be Opposed?

The 'Deal' as and when, and if at all, comes through will grievously undermine the current global regime of nuclear nonproliferation, as it is meant to make a unique exception in case India, in gross violation of the underlying principles of the NPT, and thereby also the prospects of global nuclear disarmament. The fact that Pakistan has been brusquely refused a similar deal by the US in spite of persistent clamouring and Iran is being demonstratively coerced to desist from developing its own nuclear fuel cycle technology, integral to nuclear power production allowed and encouraged under the Article IV of the NPT, further brings out graphically the abominable discriminatory nature of the 'Deal'. Moreover, the lesson that one would tend to learn is that if one can weather the initial storms of international censures after breaking the nonproliferation taboo, things would normalise in a while. One may even get rewarded in the process. This is sure to trigger off stepped up vertical and horizontal proliferations. Moreover, by enabling India to import fuel, natural or enriched uranium, from abroad, the 'Deal' would make it possible for India to use the indigenously produced uranium exclusively for Bombmaking. This possible escalation in its fissile material production capacity is, in all likelihood, push Pakistan further to nuclearise even at a great cost, and thereby aggravate tensions and accelerate arms race in the region with spinechilling consequences.

It'd also further cement the growing (unequal) strategic ties between the US and India and thereby would add momentum to the US project for unfettered global dominance and Indian craze to emerge as a global power basking in the reflected glory of the global headman. It'd just not only undermine India's position as a founding and leading member of the NAM, it'd also pose a very serious challenge to the NAM and its objectives in terms of radically raised level of US domination on the global scene. India's rather meek submission to highly deplorable and dangerous threats issued and postures adopted by the Bush regime in relation to Iran and its nuclear programme instead of trying to find a just and fair solution in terms of having a Weapons of Mass Destruction free MiddleEast including Israel is a clear and extremely worrisome pointer. India's keenness to join the Proliferation Security Initiative (PSI) initiated by the US to interdict any vessel in international waters suspected of carrying (unauthorised!) nuclear materials, in gross violation of all international laws and also the Ballistic Missile Defence (BMD) programme of the US are another two highly disturbing indicators. India's growing closeness with Israel, the frontline state of the US in the Middle East, would also pick up further pace in the process.

This 'Deal' would obviously distort India's energy options by diverting scarce resources to developments of resource guzzling, intrinsically hazardous and potentially catastrophic, nuclear power at the cost of ecologically benign renewable sources of energy. This would, furthermore, provide a strong boost to the nuclear industry worldwide, particularly the potential suppliers from the US. And that's precisely why the business lobby in the US is working overtime to get
the 'Deal' clinched. The recent visit by the Russian President Vladimir Putin to India as the guest of honour at the Republic Day event and his public commitment to supply additional nuclear reactors to India and work for the safe passage of the 'Deal' through the NSG underscores the convergence of interests of the nuclear power lobbies worldwide as regards the 'Deal' and the new market that it is promising to open up.

Unquote


[Excerpted from the Resolution adopted at the International Seminar on this issue held by the CNDP in Mumbai in March 2007 in collaboration with the Afro-Asian Peoples' Solidarity Organisation (AAPSO), headquartered in Cairo, and Vikas Adhyayn Kendra (VAK), Mumbai with the active and moral support of many others.]


IV.

Congress May Not Pass U.S.-India Nuclear Pact. New Delhi Could Turn to Other Nations
By Glenn Kessler
Washington Post Staff Writer
Wednesday, July 9, 2008; A10

India's civil nuclear agreement with the United States may have cleared a key hurdle in New Delhi this week, but it appears unlikely to win final approval in the U.S. Congress this year, raising the possibility that India could begin nuclear trade with other countries even without the Bush administration's signature deal, according to administration officials and congressional aides.

Indian Prime Minister Manmohan Singh has struggled to keep his coalition government intact over the controversial deal to give New Delhi access to U.S. nuclear technology for the first time since it conducted a nuclear test in 1974. This week, he secured an agreement with the Samajwadi Party to back the deal, giving him enough support to retain his majority even as the Communists bolted over fears that the pact would infringe on India's sovereignty.

But the legislation passed in 2006 -- the so-called Hyde Act -- that gave preliminary approval to the U.S.-India agreement, requires that Congress be in 30 days of continuous session to consider it. Congressional aides said that clock can begin to tick only once India clears two more hurdles -- completing an agreement with the International Atomic Energy Agency, and securing approval from the 45 nations that form the Nuclear Suppliers Group, which governs trade in reactors and uranium. Because of the long August recess, less than 40 days are left in the session before Congress adjourns on Sept. 26.

"At this point, both [the IAEA and NSG actions] have to take place in the next couple of weeks" for the deal to be considered by Congress, said Lynne Weil, spokeswoman for the House Foreign Affairs Committee. But the IAEA Board of Governors is not expected to take up the matter until August, whereas the NSG may take several months to reach a consensus.

House Speaker Nancy Pelosi (D-Calif.) has repeatedly insisted there will be no lame-duck session after the Nov. 4 elections. There would be little incentive for the Democratic majority to hold a lame-duck session if, as expected, the Democrats significantly gain seats.

President Bush's agreement with India, considered a key part of his foreign policy legacy, is designed to solidify Washington's relationship with a fast-emerging economic power. Bush and Singh agreed to the pact in July 2005, but it has faced repeated delays and opposition in both countries.

Now, with the near impossibility of congressional passage by year-end, officials and experts have begun to focus on the possibility that other countries -- such as France and Russia -- would rush in to make nuclear sales to India while U.S. companies still face legal restrictions.

"India doesn't need the U.S. deal at all" once the NSG grants approval, said Sharon Squassoni, senior associate at the Carnegie Endowment for International Peace. "It was a fatal flaw in the logic of the U.S. Congress."

A State Department official, speaking on the condition of anonymity because he was discussing congressional strategy, agreed. "I don't believe there is anything to prevent them from doing that, if we don't ratify it," he said, noting the irony of the United States not profiting from a deal it set in motion.

But he suggested the administration would use that awkward situation to pressure Congress not to thwart potential business opportunities for American companies. "It is the hidden force of this agreement," the official said. "It is U.S. business that sees an opportunity."

Ever since the deal was struck, the administration has performed a balancing act between adhering to the letter of U.S. nonproliferation law and assuaging Indian concerns that it was not being treated like a true nuclear power. This year, when the administration answered nearly 50 questions posed by Congress about a separate implementing agreement negotiated with India, it took the unusual step of insisting the answers remain secret for fear of torpedoing the agreement.

India, which is running short of uranium needed to fuel its reactors, is especially eager to win "clean" agreements with the IAEA and the NSG that would not result in fuel cutoffs if it decides to resume testing nuclear weapons.

Sen. John McCain, the presumptive Republican presidential nominee, is a strong supporter of the agreement, but Sen. Barack Obama, his Democratic rival, is more skeptical. During the congressional debate on the Hyde Act, Obama inserted language in the bill limiting the amount of nuclear fuel supplied to India from the United States to deter nuclear testing.

[Compare:

http://www.cndpindia.org/e107_files/downloads/Peace%20Now-Volume%205%20Issue%201%20-%202007.pdf

Peace Now Feb 2007

Excerpt from

"Editorial"

Quote
A very interesting aspect, which has, rather surprisingly, not attracted the attention of the media as yet, is that in the event of the 'Deal' passing through the NSG barrier but floundering at the US Congress, for whatever reasons, the other 44 members of the NSG would be able to have nuclear commerce with
India as per its amended rules, but the US will not.

It is precisely this scenario the Russian, French, Canadian players must at times be just fantasising about.
Unquote]

V.

Hindu July 10, 2008

              India sends safeguards agreement to IAEA Board

              Siddharth Varadarajan

The agency did not restrict India from circulating the text

Government nod contradicts Pranab's assurance that the process will  begin only after trust vote

Restriction on circulating text only for IAEA

New Delhi: Contrary to External Affairs Minister Pranab Mukherjee's  assurance that the process of finalising India's safeguards agreement  with the International Atomic Energy Agency would begin only after the  United Progressive Alliance won a vote of confidence in Parliament, the  government has given the go-ahead for the draft text to be forwarded to  the Agency's Board of Governors.

In a statement issued on Wednesday evening, the IAEA Secretariat  said that "at the request of the government of India," the draft  safeguards agreement had been circulated to the 35-nation Board "for  its consideration."

It added that the Chairman of the Board "is consulting with Board  members to agree on a date for a meeting when the Agreement would  be considered" and that the text of the draft was not public.

The Board is scheduled to meet on July 28 to discuss an unrelated  matter, but an attempt could be made to make the India draft an agenda item for that meeting.

At a press conference on Tuesday, Mr. Mukherjee was asked when the  government intended to send the agreement to the IAEA Board. He replied this would be done only after the government demonstrated it had majority support in the Lok Sabha.

IAEA sources in Vienna told The Hindu that although safeguards agreements normally circulated for 45 days before being taken up by the Board for approval, the Chairman — currently Chilean Ambassador Milenko E. Skoknic — was consulting with member- states to see if this process could be accelerated. "Because both the U.S. and India are pushing, this can be speeded up. But at the same time, there is concern that the agreement not be rammed down the throat of states which have reservations," the sources said.

The IAEA sources also refuted Mr. Mukherjee's claim that Agency rules prevented India from sharing its draft safeguards agreement with anybody it wants.

The Secretariat is obliged to follow a certain procedure for circulating  documents such as a safeguards agreement to the Board of Governors, the sources said, but these procedures do not apply to the member state which is party to that agreement.

Asked pointedly whether Mr. Mukherjee was correct in saying India could not circulate the safeguards text to "third parties without going through laid down procedures of the IAEA," a senior IAEA official said, "I don't think this is something we could restrict India from doing."

"As far as the Secretariat is concerned, we are not in the position of making safeguards agreements available for public distribution. We only put them up to the Board members. What each member does with them is up to it," the official said, adding, "I don't think India is bound by this procedure."

In their statement announcing withdrawal of support to the United Progressive Alliance, the Left parties had cited the refusal of the government to share the safeguards text with them as a major breach of understanding.

Replying to them on Tuesday, Mr. Mukherjee had referred to the safeguards text as a "privileged document held in confidence between GOI and the IAEA Secretariat." If the Left leaders wanted the full text, they "would have to join the government in order to access [it]," he said. In a press conference the same day, he described the safeguards agreement as a "confidential document" and claimed the IAEA's rules stipulated that "until the text was shown to the Board it can't be shown to others."

The IAEA official said the rule cited by the Minister was correct. But it applied only to the IAEA Secretariat.

The IAEA Statute contains no reference to tying a member state to a set procedure for the circulation of documents. The only reference to confidentiality of information is in Article VII, which deals with the obligations of the IAEA staff. In all other documents such as safeguards agreements and Additional Protocols, the obligation to maintain confidentiality applies to the IAEA and not to the signatory state.

VI.

http://www.hindu.com/2008/07/10/stories/2008071055611100.htm

Hindu July 10, 2008

              Left queries on safeguards thrust spotlight  on 'corrective measures'

              Siddharth Varadarajan

The government feels vagueness keeps international critics at bay.

Following the formal withdrawal of Left support to the United  Progressive Alliance, the Communist Party of India (Marxist) and its three partners have issued a statement challenging the government's decision to keep the text of the safeguards agreement negotiated with the International Atomic Energy Agency (IAEA) a "secret."

Fearing a disconnect between the government's assurances and the actual text, the Left said it had five pointed concerns about the agreement that the UPA had not addressed. These were: (1) In case the U.S. or other countries in the NSG renege on fuel supply assurances for imported reactors, will we have the ability to withdraw these reactors from IAEA safeguards? (2) If U.S./NSG countries renege on fuel supply assurances, can we withdraw our indigenous civilian reactors from IAEA safeguards? (3) If we have to bring nuclear fuel from the non-safeguarded part of our nuclear programme for these reactors in case of fuel supply assurances not being fulfilled, will we have the ability to take (the spent fuel) back again? (4) What are the corrective steps that India can take if fuel supplies are interrupted by the U.S./NSG countries? (5) What are the conditions that India will have to fulfil if the corrective steps are to be put into operation?

Though the Left has raised five separate queries, they all revolve around the one big imponderable that has animated both the United States government and the nuclear deal's non-proliferation critics internationally ever since India came up with its separation plan on March 2, 2006: Just what exactly is meant by the phrase "corrective measures"? These are the measures India says it may take "to ensure uninterrupted operation of its civilian nuclear reactors in the event of disruption of foreign fuel supplies." The phrase, which appears in paragaraph 15(c) of the Separation Plan, was a condition the Indian negotiators tagged on to the list of fuel supply assurances they said India needed in order to accept the American demand to "place its civilian nuclear facilities under India-specific safeguards in perpetuity and negotiate an appropriate safeguards agreement to this end with the IAEA."

Both during the hard-fought talks on March 1 and 2, 2006, and subsequently, in the negotiations the two sides held on the 123 agreement, the Indian team constantly parried all American attempts to spell out or define just what was meant by "corrective measures." Egged on by the American non-proliferation lobby, U.S. officials wanted to know, for example, whether corrective measures would include the withdrawal of a civilian facility from safeguards. Indian officials stonewalled, pointing out that since the eventuality of corrective measures could only arise if the continuous operation of India's civilian
nuclear reactors was interrupted, it was essential that fuel arrangements be as foolproof and watertight as possible.

When, during the 123 negotiations, the Indian team found the U.S. side backsliding on the commitments contained in paragraph 15 of the Separation Plan, a major fight ensued. The result was that the entire paragraph was incorporated into the 123 agreement by 'cut and paste.'

Though declining to provide details, sources familiar with the draft safeguards agreement said the compromise package contained in paragraph 15 of the Separation Plan had been "fully protected" in the text India has negotiated with the IAEA secretariat and that the country had a range of rights it could invoke should the need arise.

The truth of this assertion can only be established once the safeguards agreement is made public but even then, it is unlikely that the text will shed any fresh light on the Left's specific questions. Nor is the UPA likely to be more forthcoming than it has been so far.

For the government, the dilemma is a difficult one. The vagueness of language has helped India keep the nuclear deal's critics abroad guessing, thereby blunting one of their main allegations that the nuclear agreement represents a "proliferation risk." Critics overseas are arguing that "corrective measures" means India reserves the right to withdraw safeguarded facilities from international inspection at some point in the future and may indeed do so once it has imported enough nuclear fuel to make up its domestic shortfall.

But in the politically charged domestic arena, where the government finds itself accused of compromising the national interest, the same opaqueness of phraseology is now inviting further suspicion. Were the Prime Minister to fend off his domestic critics by providing the assurances they seek, chances are the level of international opposition to the nuclear agreement would increase dramatically. Silence, however, is not an option either, especially since the government has not been entirely convincing in its arguments with the Left and other critics on other aspects of the nuclear deal such as the impact it might
have and has already had on the conduct of the country's foreign and defence policy.

By citing the precedent of Tarapur, which was left in the lurch after the Americans cut off fuel, the CPI(M) and its allies have pointed to a potential vulnerability that the Department of Atomic Energy and government insist they have sought to protect the country from. Imported reactors without the fuel to run them would be little more than (radioactive) white elephants. But whichever way one defines "corrective measures," it is hard to see how these would lead to the flow of fuel for a safeguarded reactor whose supplies have been cut off.

Fuel supplies may be withheld if India were to test another nuclear weapon, especially if the present international moratorium on testing continues to hold or actually gets converted into all the major nuclear weapon states signing and ratifying the Comprehensive Test Ban Treaty. Under such a situation, the only insurance India can hope to rely on would be the strategic stockpile of fuel that it would presumably have built up prior to any resumption of testing.

Of course, fuel can be cut off for other reasons too. Again, a general stockpile would provide some comfort, though the inventory carrying cost and safety implications of holding nuclear fuel reserves would need to be taken into account. At the same time, the best guarantee for the uninterrupted running of safeguarded reactors would be the emergence of an international political environment in which India, as an important power, could have full confidence. This, in turn, would mean pursuing a foreign policy that privileges polycentrism rather than unipolarity, a point the government's critics accuse it of forgetting.
'Corrective' measures, in the final analysis, are less important than 'pre-emptive' ones. Somewhere in the debate over text, the wider context of politics should not be lost sight of.

(compliled by suklasen)

Friday, July 4, 2008

ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി

ഇഞ്ചിയുടെ ആണവകരാര്‍ പോസ്റ്റിനൊരു മറുപടി

ഇഞ്ചീ, താങ്കളുടേത് ഞാന്‍ സാധാരണയായി അവഗണിക്കുന്ന നിലവാരത്തിലുള്ള ഒരു പോസ്റ്റാണ്. റോബിയുടെയും ലതീഷിന്റെയും കമന്റുകളിലാണു് എനിക്ക് ഒരു ചര്‍ച്ചയ്ക്കള്ള വകതോന്നിയതു്. ഇതു് അതിനോടു് കൂട്ടിവായിക്കുക.

ഇടതുപക്ഷം ഓരോനിമിഷവും കെട്ടിപ്പിടിച്ചുദ്ധരിക്കുന്ന കോമണ്‍മിനിമംപ്രോഗ്രാം യുപിഎയുടെ ഡോര്‍മാറ്റായിട്ടും പിന്തുണപിന്‍വലിക്കാത്ത ഇടതുകക്ഷികള്‍ ഇക്കാര്യത്തില്‍ പിന്തുണ പിന്‍വലിക്കുമെന്നു കരുതാന്‍ വയ്യ എന്നും അതല്ല ആണവകരാര്‍ പ്രശ്നത്തിന്റെ കാതല്‍ എന്നും പറഞ്ഞുകൊണ്ടുതന്നെ തുടങ്ങട്ടെ.

ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ക്കും ആണവായുധങ്ങള്‍ക്കുമെതിരെയുള്ള സിവില്‍ സമൂഹരാഷ്ട്രീയം രൂപപ്പെടുന്നതു് ഇന്ദിരാഗാന്ധിയുടെ കാലത്ത് പൊഖ്‌റാനില്‍ നടത്തിയ ആണവപരീക്ഷനത്തിനു ശേഷമാണെങ്കിലും സജീവമാകുന്നതു് എണ്‍പതുകള്‍ക്കു് ശേഷമാണു്. ഈ സമയത്താണു് താരാപ്പൂരിലെ ആണവോര്‍ജ്ജനിലയം മുതല്‍ നമ്മുടെ നാട്ടിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് വരെ നടത്തുന്ന ആണവമലിനീകരണത്തെ തിരിച്ചറിയുന്നതും ഈ ആണവ വിപത്തിനെതിരെയുള്ള കാമ്പൈനുകള്‍ ശക്തമാകുന്നതും. ഇവിടെ തോറിയം തോറിയം എന്നു വായിട്ടലക്കുന്നവര്‍ അന്നു നിര്‍മ്മിച്ച ലിവിങ്ങ് ഇന്‍ ഫിയര്‍ എന്ന ചിത്രം കണ്ടു നോക്കുക.. പിന്നീടു നിരവധി ഡോക്യുമെന്ററികള്‍ ആണവ മലിനീകരണങ്ങളെക്കുറിച്ചും ആണവരാഷ്ട്രീയത്തെപ്പറ്റിയും ഇന്ത്യയിലുണ്ടായി. ഇക്കൂട്ടത്തില്‍ ആനന്ദിന്റെ വാര്‍ ആന്‍ഡ് പീസ് മറക്കാന്‍ പാടില്ലാത്തതാണു്. കൂടംകുളം ആണവവിരുദ്ധ സമരത്തെപ്പറ്റിയുള്ള ഒരു ഡൊക്യുമെന്ററി തയ്യാറായി വരുന്നു (സംവിധാനം അമുദന്‍). താരാപ്പൂരിലെ ആണവ മലിനീകരണം കണ്ടും ആണവോര്‍ജ്ജനിലയമെന്നതു് രഹസ്യ ആണവആയുധത്തിന്റെ പരുവപ്പെടുത്തലിനുവേണ്ടിയുള്ള പ്രൊജക്റ്റുകളാണെന്നും മനസ്സിലാക്കി സിവില്‍ സമൂഹപ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങിയ ശാസ്ത്രജ്ഞരും നമുക്കുണ്ടായി. റോബി പറഞ്ഞ ആണവോര്‍ജ്ജത്തിനുള്ള ബജറ്റ് അലോക്കേഷന്റെ കാര്യവും പ്രൊഡക്ഷന്റെ കണക്കും അന്നുമുതലിന്നുവരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യമാണു്.

കേരളത്തില്‍ ഇടതുകക്ഷികള്‍ ഭരിക്കുമ്പോള്‍ പണ്ട് കൊണ്ടുവരാനൊരുങ്ങിയ പെരിങ്ങോം ആണവനിലത്തെ ചെറുത്തുതോല്‍പ്പിച്ചതും സിവില്‍ സമൂഹത്തിന്റെ ഈ ജാഗ്രതയാണ്. ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ള കക്ഷികള്‍ പാര്‍ട്ടി നിറം നോക്കി കൂറുമാറിയിട്ടും ഒരു വ്യവസ്ഥാപിത രാഷ്ട്രീയകക്ഷിയുടെ പിന്തുണയില്ലാതെയും വിജയിച്ച സമരം വേണ്ടത്ര ഡോക്യുമെന്റു് ചെയ്യപ്പെടാത്തതിനാല്‍ സൈലന്റ്‌വാലി സമരത്തെപ്പോലെ ആഗോളപ്രശസ്തിയൊന്നും ആര്‍ജ്ജിച്ചില്ല. (റഫറന്‍സ് ചോദിച്ചു വരുന്നവര്‍ക്കായി കൂടുതല്‍ വായിക്കാന്‍ .. ആണവവിരുദ്ധസമരവും വികസനരാഷ്ട്രീയവും. ഡി.സി ബുക്സ്. എഡിറ്റര്‍: ഡോ. ടി,ടി.ശ്രീകുമാര്‍). പിന്നീടു ഭൂതത്താന്‍കെട്ടിനരികെ മറ്റൊന്നുകൊണ്ടുവരാനുള്ള ശ്രമത്തേയും കേരളീയ സിവില്‍ സമൂഹം ചെറുത്തുതോല്‍പ്പിക്കുകയുണ്ടായി . കല്‍പ്പാക്കം ആണവനിലയത്തിനെതിരായിനടന്ന മത്സ്യത്തൊഴിലാളി സമരങ്ങളില്‍ വെടിവെപ്പും മരണവും വരെയുണ്ടായെങ്കിലും അന്നത്തെ മത്സ്യത്തൊഴിലാളി നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് (പഴേ ആ കോച്ചേരി അച്ചന്‍ തന്നെ )ആ സമരം അന്ന് തീര്‍ന്നുപോവുകയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തിയില്‍ തന്നെയുള്ള കൂടംകുളം നിലയം കമ്മീഷന്‍ ചെയ്യാനൊരുങ്ങുമ്പോള്‍ കൂടംകുളം നിവാസികള്‍ തുടര്‍ച്ചയായി സമരം ചെയ്തുകൊണ്ടിരിക്കുമ്പോഴും സംസ്ഥാനഅതിര്‍ത്തി ആണവഭീഷണിയെ ഒഴിവാക്കുമെന്ന മിഥ്യാ ധാരണയിലിരിക്കുന്ന മലയാളിയ്ക്ക് ഈ ജാഗ്രതയും കൈമോശം വന്നിരിക്കുന്നു.

ലോകത്തെ ഏറ്റവും കാര്യക്ഷമതകുറഞ്ഞതും മലിനീകരണം കൂടിയതുമായ ആണവനിലയങ്ങള്‍ ഇന്ത്യയിലാനെന്ന ഒരു പഠന റിപ്പോര്‍ട്ട് രണ്ടു വര്‍ഷം മുന്‍പ് വായിച്ചതോര്‍ക്കുന്നു. ഇന്ത്യയുടെ തീരദേശം മുഴുവന്‍ ആണവ നിലയങ്ങളും SEZ കളും കൊണ്ട് നിറയുകയാണു്. ബംഗാളില്‍ തന്നെ പുതിയ ആണവ നിലയം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചുകൊണ്ട് തുടങ്ങാനിരിക്കുകയാണു്. സി.എന്‍.ഡി.പി പോലുള്ള കൂട്ടായ്മകളുടെ പൊസിഷനും തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്. സൌത്ത് ഏഷ്യന്‍സ് എഗൈന്‍സ്റ്റ് നൂക്സ് എന്ന ഈ കൂട്ടായ്മയുടെ വെബ്സൈറ്റും വായിക്കൂ.. ഇടതുകക്ഷികളുടെ പ്രശ്നത്തിന്റെ അങ്ങേയറ്റം എന്നുപറയുന്നത് ഇന്ത്യയ്ക്ക് അണുബോംബുണ്ടാക്കുനുള്ള പരമാധികാരം നഷ്ടപ്പെടുമെന്നതാണ്. ( കഴിഞ്ഞ്വര്‍ഷം യെച്ചൂരി ബാംഗ്ലൂരില്‍ നടന്ന പബ്ലിക് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചതു്) എന്നാല്‍ ആഗോളതലത്തിനുള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെത്തന്നെ അപ്രസക്തമാക്കുന്നതും ആണവ ഇന്ധനക്കച്ചവടക്കരുടെ സൌകര്യത്തിനുവേണ്ടിയുള്ള ഈ കരാര്‍ അമേരിക്കപോലും പാര്‍ലമെന്റില്‍ ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയെന്ന ഇടതുപക്ഷത്തിന്റെ ഏറ്റവും ചെറിയ വൈക്കോല്‍ത്തുരുമ്പിനെപ്പോലും കണക്കാക്കാതെ മുന്നോട്ടുപോകുമ്പോള്‍ കൈകൊട്ടിച്ചിരിക്കുന്നവര്‍ മനസ്സിലാക്കുക.. തകരുന്നതു് ജനാധിപത്യമാണെന്നു്.

--- വാല്‍ക്കഷണം : കോഴിക്കൊട്ടെ ദേവഗിരി കോളേജില്‍ നിന്നുള്ള ചില MSW വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്‍സ് എഗൈന്‍സ്റ്റ് നൂക്ലിയര്‍ പവര്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ 8 ദിവസത്തോളം നിരാഹാര സമരം നടത്തിയിരുന്നു. അവരുടെ പ്രസ്താവനയിവിടെ . അതിരപ്പിള്ളി പദ്ധതിക്കുവേണ്ടിയുള്ള എകെ ബാലന്റെ വാദങ്ങളോടുപമിക്കാവുന്ന (ഡാം കെട്ടിയാല്‍ വെള്ളച്ചാട്ടത്തിലും പുഴയിലും വെള്ളം കൂടും, കൂടുതല്‍ കാടു വളരും മൃഗങ്ങള്‍ വരും സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വീടുകെട്ടിക്കൊടുക്കും) ഊര്‍ജ്ജ ആവശ്യങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെയും മറ്റ് ആസ്ഥാന ആണവശാസ്ത്രജ്ഞന്‍മാരുടെയും വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി ഈ പ്രസ്താവന മറുപടി പറയുന്നുണ്ട്. സാങ്കേതിക കാരണങ്ങളും കണക്കും കണ്ടേ വിശ്വസിക്കൂ എന്നവര്‍ക്ക് നോക്കാം. ഈ സമരത്തില്‍ പങ്കെടുത്ത ടോമിയെന്ന ദേവഗിരി കോളേജ് അധ്യാപകനെ കോളേജ് മാനേജ്മെന്റ് പുറത്താക്കിയെന്നതാണ് ഇതിലെ അടിക്കുറിപ്പ്. സ്വാശ്രയകോളേജ് നടത്തുന്നത് സാമൂഹ്യപ്രവര്‍ത്തനത്തിനു MSW വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനല്ലാ കാശുണ്ടാക്കാന്‍ വേണ്ടിമാത്രമാണെന്ന് പിരിച്ചുവിടല്‍ക്കുറിപ്പിലും പറയുന്നു.

(കോളേജിന്റെ പേരില്‍  ഒരു തെറ്റു കടന്നുകൂടിയിരുന്നതു് തിരുത്തുന്നു. ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്കു നന്ദി.)

Wednesday, April 2, 2008

ചെങ്ങറ ഭൂസമരം അവകാശപ്പെടുന്നത്

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.
1. മണ്ണില്‍ പണിയുന്ന ജനതയ്ക്ക് ഭൂമിയെവിടെ? അതാരുടെ കയ്യില്‍? : ചെങ്ങറ ഭൂസമരനേതാവ് ളാഹാ ഗോപാലനുമായി അഭിമുഖം : മാധ്യമം വാരിക
2. ഒരു ആള്‍ ദൈവത്തിന്റെ മരണം : കെ.കെ കൊച്ചു് - മാതൃഭൂമി ആഴ്ചപതിപ്പു്
3. ഭൂമിയും അവകാശങ്ങളും : ദിലീപ് രാജ് : ദേശാഭിമാനി ആഴ്ചപ്പതിപ്പു്

ഇതില്‍ ആദ്യത്തെ രണ്ടും പിഡിഎഫ് ആയി http://groups.google.com/group/greenyouth/files ല്‍ ലഭ്യമാണ്. ദിലീപ് രാജിന്റെ ലേഖനം മാത്രമേ എനിക്കു് യൂണിക്കോഡില്‍ കിട്ടിയുള്ളൂ.. അതു് താഴെക്കൊടുക്കുന്നു.
--------------
ഭൂമിയും അവകാശങ്ങളും
ദിലീപ് രാജ്

"അടിമത്തം മനുഷ്യാവകാശലംഘനമാവുന്നതു് അതു് സ്വാതന്ത്ര്യം നിഷേധിക്കുന്നതുകൊണ്ടല്ല. (സ്വാതന്ത്ര്യനിഷേധം മറ്റുപല സാഹചര്യങ്ങളിലുമുണ്ടല്ലോ), മറിച്ചു് ഒരു വിഭാഗം ജനങ്ങള്‍ക്കു് സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്യാനുള്ള സാധ്യത തന്നെ നിഷേധിക്കുന്നതുകൊണ്ടാണു്.''
-ഹന്ന ആമെന്റ്


"ഈ പ്രസ്ഥാനത്തിന്റെ ആദ്യത്തെ നേട്ടം ഈ പ്രസ്ഥാനം തന്നെയാണു്- അതിന്റെ അസ്തിത്വം. അദൃശ്യതയില്‍നിന്നും മൌനത്തില്‍നിന്നും ശൂന്യതയില്‍നിന്നും അതു് സ്വയം പുറത്തേക്കു് വരുന്നു.''
- പിയറി ബുര്‍ദ്യു


മാര്‍ച്ച് 20-ാം തീയതി ഇതെഴുതുമ്പോള്‍ 'ഹിന്ദു'പത്രത്തില്‍ ചെങ്ങറ ഭൂസമരനേതൃത്വം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ വാര്‍ത്ത മുന്നിലുണ്ടു് . സമരം നിര്‍ത്തി വില്ലേജ് ഓഫീസുകളില്‍ അപേക്ഷകൊടുത്തു് കാത്തിരിക്കൂ, ഭൂമി തരാം എന്നാണ് സര്‍ക്കാര്‍ സമരനേതൃത്വത്തോട് പറഞ്ഞതു്

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഒറ്റയടിക്കു് നിര്‍വീര്യമാക്കാനുള്ള ശ്രമമാണിതു്. കുടുംബശ്രീയും ചെങ്ങറസമരവും തമ്മിലുള്ള വ്യത്യാസം ആദ്യത്തേതില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ സ്വീകര്‍ത്താക്കള്‍ എന്ന വികസനകര്‍തൃത്വമാണു് കല്‍പ്പിക്കപ്പെടുന്നതെങ്കില്‍ രണ്ടാമത്തേതില്‍ നിഷ്ക്രിയ സ്വീകര്‍ത്താക്കളാവാന്‍ വിസമ്മതിച്ചുകൊണ്ടു് സക്രിയ രാഷ്ട്രീയ കര്‍ത്താക്കളായി തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്നു എന്നതാണു്.

ചെങ്ങറയില്‍ സമരം ചെയ്യുന്നതിലൂടെ അവകാശങ്ങള്‍ ഉള്ളവരാണു് തങ്ങളെന്ന സ്വത്വപ്രഖ്യാപനവും സ്വത്വരൂപീകരണവും നടക്കുന്നുണ്ടെന്നു് സര്‍ക്കാരിനറിയാം. അതംഗീകരിക്കാന്‍ വിസമ്മതിക്കുകയും ഭരണനിര്‍വഹണ ഗണമായി അവരെ വ്യവഹരിക്കുകയും ചെയ്യുമ്പോള്‍ ഒരു കൈകാര്യംചെയ്യേണ്ട വിഷയം (management problem) എന്ന നിലയ്ക്കു് സജീവ രാഷ്ട്രീയ വിഷയികളെ ലഘൂകരിക്കുകയാണു്.

സ്വയം പ്രതിനിധീകരിക്കാനുള്ള അവകാശമാണു് ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി എന്നത് അമൂര്‍ത്തമായ ഒരവകാശവാദമാണു്. ആരാണീ 'ജനം' ? വെറുമൊരു ശൂന്യരൂപകമാണതു്. ജനങ്ങളില്‍ത്തന്നെയുള്ള കുറേയാളുകള്‍ വന്നിട്ടു് അവകാശവാദമുന്നയിക്കുമ്പോള്‍ ശൂന്യപദങ്ങള്‍വെച്ചുള്ള 'മാനേജ്മെന്റ്' അസാധ്യമായിത്തീരും. ജനകീയസമരങ്ങളെ മെരുക്കാനുള്ള ഒരു മാര്‍ഗം അവരെ 'പൌരരാ'യി പരിഗണിക്കാതെ 'ജനവിഭാഗങ്ങളാ'യി ഭരണഭാഷയില്‍ വ്യവഹരിക്കുക എന്നതാണു്. പൌരര്‍ക്കു മാത്രമേ അവകാശങ്ങളും ജനാധിപത്യവുമുള്ളൂ. ചെങ്ങറയില്‍ നടക്കുന്നത് ഭൂമിക്കുവേണ്ടിയുള്ള കേവലമായ വിലാപമല്ല. പൌരത്വത്തിനുവേണ്ടിയുള്ള രാഷ്ട്രീയസമരമാണു്.

സ്വത്തുടമസ്ഥരായ പൌരരുടെ അവകാശങ്ങള്‍ മാത്രമേ സര്‍ക്കാര്‍ സംരക്ഷിക്കുകയുള്ളൂ. അവകാശശൂന്യരുടെ രാഷ്ട്രീയസമരങ്ങള്‍ 'കൈയേറ്റ'ങ്ങളാവുന്നതിങ്ങനെയാണു്. അതുകൊണ്ടാണ് സമരം അംഗീകരിക്കില്ല, ഭൂമി തരാം എന്നു് പറയുന്നതു്. ദലിതരും സ്ത്രീകളും ആദിവാസികളുമൊക്കെ ഭരണനയങ്ങളുടെ പ്രജകള്‍ മാത്രമാവേണ്ട ജനവിഭാഗങ്ങള്‍ ആയിരിക്കണമെന്ന ശാഠ്യമാണതു്.

സാമൂഹ്യക്ഷേമപരിപാടികളുടെ ഗുണഭോക്താക്കള്‍ എന്ന സ്വത്വനിര്‍വചനത്തില്‍നിന്നു് കുതറിമാറി ദലിതരും സ്ത്രീകളും ആദിവാസികളുമൊക്കെ നടത്തുന്ന സമരങ്ങള്‍ നവ സാമൂഹ്യപ്രസ്ഥാനങ്ങളാവുന്നതു് അവ ഏക കര്‍തൃത്വ സങ്കല്പത്തെയും ഏക ശത്രു എന്ന പ്രതിദ്വന്ദിത്വത്തെയും കൈയൊഴിയുന്നതുകൊണ്ടാണു്. അവയില്‍ 'നവ'മായുള്ളത് താഴെ പറയുന്ന ഘടകങ്ങളാണെന്നു പറയാം.

1. അധികാരത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പുതിയ സങ്കല്പങ്ങള്‍ മുന്നോട്ടുവെക്കുന്നു. മുമ്പ് രാഷ്ട്രീയമല്ലെന്നു് കരുതിയ പല കാര്യങ്ങളും രാഷ്ട്രീയമാണെന്നു് സ്ഥാപിക്കുന്നു. കുടുംബം, നിയമം, സംസ്കാരം തുടങ്ങിയ മണ്ഡലങ്ങളെ അധികാരപ്രയോഗവേദികളെന്ന നിലക്ക് പരിശോധനാ വിധേയമാക്കുന്നു.

2. സ്ഥാപനവത്കൃതമല്ലാത്ത പുതിയ സംഘടനാരൂപങ്ങളും സമരരൂപങ്ങളും സൃഷ്ടിക്കുന്നു. ഇത് രാഷ്ട്രീയത്തെ കൂടുതല്‍ ജനാധിപത്യപരവും വികേന്ദ്രീകൃതവുമാക്കുന്നു.

3. നടപ്പു് വികസനമാതൃകകളെ വിമര്‍ശനവിധേയമാക്കുന്നു.

4. അവ ഇടപെടുന്നതു് പരമ്പരാഗതമായി അംഗീകൃതമായ മണ്ഡലങ്ങളിലല്ല, പുതിയ മേഖലകളിലാണു്. മുമ്പ് രാഷ്ട്രീയമല്ലെന്നു് അയോഗ്യത കല്പിച്ച് അദൃശ്യമാക്കപ്പെട്ട സ്വത്വങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നു. ദൈനംദിന പ്രയോഗങ്ങളിലെ അധികാരാന്തര്‍ഹിതങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നു.

5. പൊതു/സ്വകാര്യം, സാമ്പത്തികം/സാമൂഹ്യം തുടങ്ങിയ വേര്‍തിരിവുകളെ ചോദ്യം ചെയ്യുന്നു.


ചെങ്ങറ ഭൂസമരം


2007 ആഗസ്ത് നാലിനു് 300 കുടുംബങ്ങള്‍ ഹാരിസണ്‍ മലയാളം കൈവശംവെക്കുന്ന ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍ കെട്ടിയാരംഭിച്ച സമരമാണു് രണ്ടുമാസത്തിനകം 7000 കുടുംബങ്ങള്‍ പങ്കെടുക്കുന്ന സമരമായി വികസിച്ചതു്. സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു് വരെയുള്ള ഭൂരഹിതര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടു്. അവരില്‍ എല്ലാ ജാതിമതസ്ഥരുമുണ്ടു്. സുറിയാനി ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ദലിത് ക്രൈസ്തവര്‍, ആദിവാസികള്‍, നായന്മാര്‍, ഈഴവര്‍ തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട ഭൂരഹിതര്‍ കേട്ടറിഞ്ഞു് എത്തിച്ചേരുകയും കുടില്‍കെട്ടി സമരംചെയ്യുകയുമാണു്. 1994 ന് ശേഷം ഹാരിസണ്‍ പാട്ടമടച്ചിട്ടില്ലാത്ത ഭൂമിയായതിനാല്‍ പാട്ടക്കരാര്‍ ഫലത്തില്‍ റദ്ദായിട്ടുണ്ടു്. 99 വര്‍ഷത്തെ പാട്ടക്കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാകും. സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്ത് ഭുരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണു് സമരമുന്നയിക്കുന്ന ആവശ്യം.

ഏഴായിരത്തോളം കുടുംബങ്ങളില്‍ 85 ശതമാനവും ദലിതരാണെന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ഭൂരഹിതരില്‍ 85 ശതമാനവും ദലിതരും ആദിവാസികളുമാണു്-എന്താണിതിന്റെ ചരിത്ര പശ്ചാത്തലം?

ഭുപരിഷ്കരണനിയമം നടപ്പാക്കിയപ്പോള്‍ തോട്ടം മേഖലയെ പരിധി നിശ്ചയിക്കാന്‍ പാടില്ലാത്തതായി ഒഴിവാക്കുകയായിരുന്നു. ജാതിബന്ധങ്ങള്‍ക്കകത്ത് ഒരിക്കലും വാരക്കാരായിരുന്നിട്ടില്ലാത്ത ദലിതരും പാട്ടക്കാരായിരുന്നിട്ടില്ലാത്ത ആദിവാസികളും ഭൂപരിഷ്കരണ നിയമത്തിന്റെ പരിരക്ഷയില്‍ വരാതെ പുറന്തള്ളപ്പെട്ടു.

അങ്ങനെ ബഹിഷ്കൃതരായ ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടിയാണ് കുടികിടപ്പുനിയമം പാസാക്കിയതു്. പഞ്ചായത്തുകളില്‍ പത്തുസെന്റും മുനിസിപ്പല്‍ ഏരിയയില്‍ അഞ്ചുസെന്റും കോര്‍പറേഷന്‍ പരിധിയില്‍ മൂന്നുസെന്റുമാണു് ഒരു കുടുംബത്തിന് ലഭിച്ചതു്. ഇവിടെയും പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടി 1972-ല്‍ ലക്ഷംവീടു് പദ്ധതി നടപ്പാക്കി. അതിലും മിച്ചം വന്നവര്‍ക്കുവേണ്ടി ഹരിജന്‍ കോളനികള്‍.

കേരളത്തിലിന്നു് 12500 ലധികം കോളനികള്‍ നിലനില്‍ക്കുന്നു. ഇതിനും പുറമെ റോഡു്, തോടു് പുറമ്പോക്കുകളില്‍ ജീവിക്കുന്നവരും.

അങ്ങനെ ഭൂപരിഷ്കരണവും കേരള പൌരത്വസങ്കല്പവും പുറന്തള്ളിയവരാണു് ചെങ്ങറയില്‍ പൌരത്വത്തിനും ഭൂമിക്കും വേണ്ടി സമരം ചെയ്യുന്നതു്. ഈ പുറമ്പോക്കു നിവാസികള്‍ 'ഭൂവുടമ'കളാണെന്നു് പറയുന്നതു് ചരിത്രവിരുദ്ധവും ബാലിശവുമാണു്.

സ്വത്വവും ജനാധിപത്യവും


ഇങ്ങനെയൊരു പുതിയ സാമൂഹ്യപ്രസ്ഥാനത്തെ 'നക്സലൈറ്റ്' എന്ന് മുദ്രയടിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയത്തിന്റെ നവീനത പൂര്‍ണമായും അദൃശ്യമാക്കപ്പെടും. വാസ്ത വത്തില്‍ നക്സലൈറ്റ് രാഷ്ട്രീയം ശത്രുവിനെയാണു് സ്വത്വനിര്‍വചനത്തിന്റെ ആധാരമായെടുക്കുന്നതു്. ശത്രു ഉന്മൂലനം ചെയ്യപ്പെടേണ്ട എതിരാളിയാണു്.

പുതിയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ശത്രുവിനെയല്ല എതിരി(adversary) യെയാണു് സ്വത്വനിര്‍വചനത്തിനു് അടിസ്ഥാനമാക്കുന്നതു്. എല്ലാ സ്വത്വങ്ങളും പാരസ്പര്യങ്ങളില്‍ അധിഷ്ഠിതമാണു്. അതു് നിലവില്‍ വരുന്നതു് ഏതെങ്കിലും വ്യത്യാസത്തില്‍ ഊന്നിയും ഏതെങ്കിലും അപരത്വത്തെ നിര്‍ണയിച്ചുകൊണ്ടുമാണു്. എതിരിയെ ഉന്മൂലനം ചെയ്യേണ്ട ശത്രുവായല്ല, സഹിഷ്ണുതാപൂര്‍വം സഹവര്‍ത്തിക്കേണ്ട അപരരായാണു് പുതു സാമൂഹ്യപ്രസ്ഥാനം കണക്കിലെടുക്കുന്നത്.

ചെങ്ങറയിലേതുപോലെ താദാത്മ്യപ്പെടാന്‍ സാധിക്കുന്ന മതേതര ജനാധിപത്യസമരങ്ങളുടെ അഭാവത്തില്‍ തീവ്രവലതുപക്ഷത്തിനു് വംശീയവും മതാത്മകവും ദേശീയവുമായ സ്വത്വങ്ങള്‍ നിര്‍മിച്ചെടുക്കുക എളുപ്പമാണു്. അവ എതിരാളികളെ നിര്‍വചിക്കുന്നതു് ഇല്ലാതാക്കപ്പെടേണ്ട ശത്രുക്കളായാണ്.

ബഹുജനാധിപത്യത്തിന്റെ രാഷ്ട്രീയചക്രവാളത്തിന്റെ അഭാവത്തില്‍ ജനാധിപത്യവിരുദ്ധ വലതുപക്ഷശക്തികള്‍ ശക്തിപ്രാപിക്കുന്ന സമകാലീനാവസ്ഥയില്‍ അധീശത്വത്തിനെതിരായ പലതരം സമരങ്ങള്‍ക്കു് ഇടമുള്ള ഒരു ചക്രവാളമായിരിക്കണം 'ഇടതു്' എന്നത്. വ്യവസ്ഥാപിത ഇടതുപക്ഷം പലപ്പോഴും തീവ്രവലതുപക്ഷ വ്യവഹാരങ്ങളെ ആശ്രയിച്ചാണു് പുതുസാമൂഹ്യപ്രസ്ഥാനങ്ങളെ നേരിടുന്നതെന്നത് അപകടകരമായ ഒരു പരിണതിയാണു്.

ചെങ്ങറ സമരം മുന്നോട്ടുവെക്കുന്ന ഒരു ചോദ്യമിതാണു്: "ആരാണ് കേരളത്തില്‍ 'തൊഴിലാളി'? ഏറ്റവും മര്‍ദിതരും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ വക്താക്കളുമാവാന്‍ യോഗ്യതയുള്ളവരും ആരൊക്കെയാണു്.?''

Friday, February 15, 2008

വിബ്‌ജിയോര്‍ ചലച്ചിത്ര മേള 2008


പണ്ടേ പോസ്റ്റണമെന്നു കരുതിയതാണ് . വൈകിപ്പോയെങ്കിലും വിബ്‌ജിയോര്‍ തുടങ്ങിയെങ്കിലും ഇതിവിടെ ഇടുകയാണ്


ചുറ്റുമുള്ള ‘വലിയ ലോക’ത്തിനെതിരെ അനേകം ‘ചെറു സമൂഹ’ങ്ങള്‍ നടത്തുന്ന ധീരമായ പ്രതിരോധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ആഘോഷമാണ് ‘വിബ്‌ജിയോര്‍’ ചലച്ചിത്രോല്‍സവം. ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മാദ്ധ്യമ വിദ്യാര്‍ത്ഥികളും ഇവിടെ ഒരുമിക്കുന്നു; സാമൂഹിക- പാരിസ്ഥിതിക ഗൌരവമുള്ള സിനിമകള്‍ക്കു വേദിയൊരുക്കുന്നു. ഒപ്പം സമകാലിക ജനകീയ പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടേയും മിടിപ്പുകളും.....

വൈവിധ്യത്തിന്റെ സൌന്ദര്യത്തിനു തര്‍ക്കങ്ങളില്ല. വിവിധ ജനവിഭാഗങ്ങളുടെ സമ്പന്നമായ സാംസ്ക്കാരിക വൈവിധ്യങ്ങളെക്കുറിച്ചും സ്വത്വാന്വേഷങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ഇത്തരം അന്വേഷണ ആവിഷ്കാരങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി വിബ്‌ജിയോര്‍നിലനില്‍ക്കുന്നു. 'വിബ്‌ജിയോറി'ന്റെ മഴവില്‍ നിറങ്ങള്‍ അനിവാര്യമായ ഈ കൂട്ടായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്. 'വിബ്‌ജിയോറി'ല്‍ വിവിധങ്ങളായ ചലച്ചിത്ര ആവിഷ്ക്കാരങ്ങളുടെ രൂപത്തില്‍ ഈ വൈവിധ്യങ്ങളുടേയും കൂട്ടായ്മയുടെയും രാഷ്ട്രീയം ശബ്ദങ്ങളും ബിംബങ്ങളുമായി രേഖപ്പെടുത്തും.

നോണ്‍-ഫീച്ചര്‍ സിനിമകളുടേതായ ഈ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത് വിവിധസാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍, ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ കൂട്ടായ്മയായ ‘വിബ്‌ജിയോര്‍ ഫിലിം കളക്ടീവ്’ ആണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സര്‍ക്കാരിതര ഏജന്‍സികളുടേയും ഹാര്‍ദ്ദവമായ പിന്തുണയും ‘വിബ്‌ജിയോറി’നുണ്ട്.

സാമൂഹ്യ-സാംസ്ക്കാരിക-പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ / ഹ്രസ്വകഥാചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം മാത്രമല്ല ‘വിബ്‌ജിയോര്‍’. പ്രതിബദ്ധരായ ചലച്ചിത്ര പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനകീയമുന്നേറ്റ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, യുവജനങ്ങള്‍, സ്ത്രീസംഘടനാ പ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ത്ഥികള്‍ ഇവരേവരുടേയും ഒത്തുചേരലുകളും ഇടപെടലുകളും പരസ്പര പ്രവര്‍ത്തനങ്ങളും കൂടിയാണ് ‘വിബ്‌ജിയോര്‍’.




വിബ്‌ജിയോര്‍ തീം പാക്കേജ്


മഴവില്ലിന്റെ ഏഴു നിറങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗൌരവതരങ്ങളായ ഏഴു പ്രമേയങ്ങളെയാണ് വിബ്‌ജിയോര്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.

1) ഗോത്ര ജനത:-

ആധുനിക 'കണ്‍സ്യൂമര്‍' സമൂഹം നാടുകടത്തിയ ആദിമ ഗോത്രസമൂഹങ്ങളില്‍ നിന്നു യുക്തിബോധവും വിവേകവും നഷ്ടപ്പെട്ട ഇന്നത്തെ മനുഷ്യന്‍ പലതും പഠിക്കേണ്ടിയിരിക്കുന്നു. സംസ്കാരത്തിന്റെ പ്രാഗ് രൂപങ്ങളുടെ ഉറവിടങ്ങളായ ആദിവാസി ജനതയുടെ ലോകവും ആദിവാസി മുന്നേറ്റങ്ങളുടെ ആഖ്യാനങ്ങളുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍.

2) ദലിത് യാഥാര്‍ത്ഥ്യങ്ങള്‍:-
നൂറ്റാണ്ടുകളായി നികൃഷ്ടമായ ജാതി - വ്യവസ്ഥയുടെ അധികാര ഘടനകള്‍ക്ക് കീഴില്‍ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരകളായി ജീവിച്ച ദലിതര്‍ ഇന്ന് കൂട്ടായ സ്വരവും പ്രതിരോധവും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചരിത്രത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത അവരുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

3) മൌലിക വാദവും വൈവിധ്യവും:-

അര്‍ബുദ ബാധിതമായ ഒരു മനുഷ്യ ശരീരം പോലെയാണ് ഇന്നു ഇന്ത്യ. അസഹിഷ്ണുതയും അന്യമത ദ്വേഷവും ആക്രമണോത്സുകതയും വംശഹത്യയും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആക്രമണോല്‍സുകങ്ങളായ ഭൂരിപക്ഷ മൌലികവാദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നിസ്സാരങ്ങളല്ല. ഈയൊരു പശ്ചാത്തലത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ലോകമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 'വിബ്‌ജിയോര്‍' മൌലികവാദത്തിനെതിരെ വൈവിധ്യങ്ങളും ബഹുസ്വരതയും മാനവികതയും ആഘോഷിക്കുന്നു; ഇത്തരം വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.

4) ലിംഗപദവിയും ലൈംഗികതയും:-

ആധുനിക ഫെമിനിസ്റ്റ് ചിന്തയുടെ ഉത്ഭവത്തിനുശേഷം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെല്ലായിടത്തും സ്ത്രീകള്‍ പുരുഷ കേന്ദ്രീകൃതരായ സമൂഹത്തിന്റെയും അധികാര സ്ഥാപനങ്ങളുടെയും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിത്തന്നെ കഴിയുന്നു. അടുത്ത കാലത്തായി സ്ത്രീകളും വിഭിന്ന ലൈംഗികാഭിപ്രായമുള്ളവരും തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും പ്രബലമായ കൂട്ടായ്മകള്‍ പുരുഷ കേന്ദ്രീകൃത വ്യവസ്ഥകള്‍ക്കെതിരെ പടുത്തുടയര്‍ത്തുന്നുണ്ട്. ലൈംഗീകതയും ലിംഗപദവിയും ആധാരമാക്കി നടക്കുന്ന സ്വത്വാന്വേഷണങ്ങളും പരിപ്രേക്ഷ്യങ്ങളും 'വിബ്‌ജിയോര്‍' ജാഗ്രതയോടെ നോക്കിക്കാണുന്നു.

5) രാഷ്ട്രം - ഭരണകൂടം:-

ഭരണകൂടത്തിന്റെ ഔദ്യോഗിക അധികാര ഘടനകള്‍ ദുരുപയോഗിച്ച് മതേതരത്വത്തിന്റെയും സാമൂഹിക - ലിംഗ നീതിയുടെയും വക്താക്കളെ അടിച്ചമര്‍ത്തി ഭരണകൂടം അഴിച്ചുവിടുന്ന ഭീകരത.... വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നൊടുക്കുകയും ഭരമണകൂടത്തിന്റെ സംരക്ഷണയില്‍ ഭൂരിപക്ഷ മൌലികവാദം വളര്‍ച്ച പ്രാപിയ്ക്കുകയും രാഷ്ട്രത്തിന്റെ പരമാധികാരം ബഹുരാഷ്ട്ര കുത്തകകള്‍ക്കും ആഗോള കമ്പോളത്തിനും മുമ്പില്‍ അടിയറ വെയ്ക്കുകയും, മനുഷ്യ- പ്രകൃതി സമ്പത്ത് നശിപ്പിക്കുന്ന അശാസ്ത്രീയമായ വികസന മാതൃകകള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ചെറുത്തുനില്പുകളും പ്രബലമായ ജനകീയ പ്രതിരോധ നിരകളും ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സമകാലിക സമരമുഖങ്ങളെ പകര്‍ത്തിയെടുത്ത് ചലച്ചിത്ര മാധ്യമത്തില്‍ രേഖപ്പെടുത്തുന്ന മാതൃകകള്‍ ഈ വിഭാഗത്തിലുള്‍ക്കൊള്ളിച്ചിരിക്കുന്നു.

6) ആഗോളവത്കരണം:-

എണ്ണമറ്റ ജനവിഭാഗങ്ങളെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച്, പുരോഗതിയുടേയും ആധുനീകരണത്തിന്റെയും പുറം പോക്കുകളില്‍ ഉപേക്ഷിച്ച് ആഗോളവത്കരത്തിന്റെ രാഷ്ട്രീയത്തിനകത്ത് പുതുതായി രൂപം കൊള്ളുന്ന അധികാര ഘടനകള്‍ കീഴ്പ്പെടുത്തലിന്റെയും വിവേചനത്തിന്റെയും പുതുമാതൃകകള്‍ ആസൂത്രണം ചെയ്യുന്നു. 'വിബ്‌ജിയോര്‍' അതിന്റെ നിറങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ജനവിഭാഗങ്ങളുടെ പ്രതിരോധങ്ങളും പ്രതീക്ഷകളുമായി കൈകോര്‍ക്കുന്നു. ഇവരെക്കുറിച്ചുള്ള വിവിധങ്ങളായ, ചലച്ചിത്ര ആവിഷ്കാരങ്ങള്‍ക്കായുള്ള തുറന്ന വേദിയാണ് 'വിബ്‌ജിയോര്‍'.

7) റീജിയണ്‍ ഫോക്കസ്:-

ദേശങ്ങള്‍ക്കു ഒരുതരം നിയോഗം പോലെയോ നിര്‍ബന്ധിതമായോ ഏറ്റെടുക്കേണ്ടി വരുന്ന ഒറ്റപ്പെടലിന്റെ ഭീഷണതകളെ, അത്തരം അവസ്ഥകളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യതകളെ ഓര്‍മ്മപ്പെടുന്ന ആവിഷ്ക്കാരങ്ങള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു.

വിബ്‌ജിയോര്‍ 2008


ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായുള്ള മൂന്നാമത് വിബ്‌ജിയോര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ 2008 ഫെബ്രുവരി 13ന് സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പാണഞ്ചേരി പഞ്ചായത്തില്‍ ഔപചാരികമായ ഉദ്ഘാടനത്തോടെ ആരംഭിക്കുകയാണ്. മഴവില്‍മേളയുടെ പ്രധാന ആശയം തനിമകളേയും വൈവിധ്യങ്ങളേയും ആദരിക്കുക - ആഘോഷിക്കുക - എന്നതാണ്. ഈയാണ്ടില്‍ മഴവില്‍മേള ‘ഊര്‍ജ്ജം’ മുഖ്യ പാരിസ്ഥിതിക പ്രമേയമായി അവതരിപ്പിക്കുന്നു. കൂടാതെ ‘പൂര്‍വ്വഭാരതം’ എന്ന ഭൂമിശാസ്ത്രപരമായ ഒരു വിഷയവും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നു.

ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, മ്യൂസിക് വീഡിയോകള്‍, ആനിമേഷന്‍, സ്പോട്ട്സ്, മൈക്രോ ഫിലിംസ്, മൊബൈല്‍ ഫോണ്‍ ഫിലിംസ് എന്നീ വിഭാഗത്തിലുള്ള സിനിമകളായിരിക്കും മഴവില്‍മേളയില്‍ പ്രദര്‍ശിപ്പിക്കുക. തൃശ്ശൂര്‍ നഗരത്തിലെ വ്യത്യസ്ത വേദികളിലും മഴവില്‍ ഗ്രാമമായി തെരഞ്ഞെടുത്ത പാണഞ്ചേരി പഞ്ചായത്തിലും മഴവില്‍ കലാലയങ്ങളായി പ്രഖ്യാപിച്ച കലാലയങ്ങളിലുമായി 180-ഓളം ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

2008 മഴവില്‍ മേളയ്ക്കും പതിവുപോലെ 7 പ്രധാന പാക്കേജുകളുണ്ട്.

എല്ലാ വര്‍ഷവും മേളയുടെ ശ്രദ്ധാകേന്ദ്രമായി, പരിസ്ഥിതിയേയും വികസനത്തേയും പറ്റിയുള്ള നമ്മുടെ ഉല്‍ക്കണ്ഠകളെ പ്രതിഫലിപ്പിക്കുന്ന ഒരു വിഷയം അവതരിപ്പിക്കാറുണ്ട്. 2006ലെ ‘ജല’ത്തിനും 2007ലെ ‘ഭൂമി’യ്ക്കും ശേഷം 2008-ല്‍ ‘ഊര്‍ജ്ജം’ പ്രത്യേക വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നു. ഈ വിഭാഗത്തില്‍ മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

രാജ്യാന്തര പ്രശ്നങ്ങളെ വിഷയമാക്കിയുള്ള സിനിമകളുടെ ഈ പാക്കേജില്‍ മനുഷ്യാവകാശം, കുടിയേറ്റം, ആരോഗ്യവും എച്ച്. ഐ. വി/എയ്ഡ്സ് എന്നിങ്ങനെയുള്ള മൂന്നു വിഷയങ്ങളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

‘എക്സ്പിരിമെന്റല്‍സ്’ – ഈ വിഭാഗത്തില്‍ ഹ്രസ്വചിത്രങ്ങള്‍, മ്യൂസിക് വീഡിയോസ്, സ്പോട്ട്സ്, മൈക്രോ ഫിലിംസ്, മൊബൈല്‍ ഫോണ്‍ ഫിലിംസ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരള സമൂഹം, സംസ്ക്കാരം, ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ - ഇവയുടെ ആഴത്തിലുള്ള വിചിന്തനത്തിനായി ‘കേരള സ്പെക്ട്രം’ എന്ന പേരില്‍ ഒരു പ്രത്യേക മല്‍സര വിഭാഗം തന്നെ ഇത്തവണ ഉണ്ട്. കേരളത്തില്‍ താമസിക്കുന്ന ചലച്ചിത്രകാരന്‍മാര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ മല്‍സരിക്കാന്‍ സാധിക്കൂ. കാണികള്‍ക്ക് ഈ മല്‍സരവിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന പങ്കുണ്ടായിരിക്കും.

ദേശീയ റെട്രോസ്പെക്ടീവ്

അന്തര്‍ദ്ദേശീയ റെട്രോസ്പെക്ടീവ്

ഹ്രസ്വ - ഡോക്യുമെന്ററി ചലച്ചിത്ര വിഭാഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മൂന്ന് പ്രഗല്‍ഭരായ ചലച്ചിത്രകാരന്മാരുടെ പതിനഞ്ചോളം സിനിമകള്‍ ഈ രണ്ടു വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നു.

പ്രശസ്ത ചലച്ചിത്രകാരനും സംഗീതജ്ഞനുമായ ശ്രീ. ആന്ദ്രേ ഒലിവെറോ, ബ്രസീലിയന്‍ ഹ്രസ്വചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ഒരു പ്രത്യേക പാക്കേജുമായി മഴവില്‍മേളയില്‍ എത്തുന്നു. മുഖ്യ പരിസ്ഥിതിപ്രമേയം ‘ഊര്‍ജ്ജ’ത്തെക്കുറിച്ച് രണ്ടു വാക്കുകൂടി.....
ഇക്കുറി മഴവില്‍മേളയുടെ ശ്രദ്ധാകേന്ദ്രം ഊര്‍ജ്ജമാണ്. സമസ്തജീവന്റേയും ആധാരമായ ഭൂമണ്ഡലം കനത്ത മതാതിക്രമങ്ങളാണ് നേരിടുന്നത്. അശാസ്ത്രീയമായ വികസനത്തിന്റെ ഇരയായി മാറുന്ന ഭൂമിയുടെ തകര്‍ച്ച, ജീവന്റെ നിലനില്‍പിനു വെല്ലുവിളിയായിരിക്കുന്നു. മനുഷ്യ നിര്‍മ്മിതമായ ഊര്‍ജ്ജത്തിന്റെ ഊറ്റത്തില്‍ നടത്തുന്ന വികലമായ വികസനങ്ങള്‍ - ഭീമന്‍ അണക്കെട്ടുകളും, ആണവ റിയാക്ടറുകളും - ഇവയ്ക്കായി നശിപ്പിക്കപ്പെടുന്ന വനങ്ങള്‍, നദികള്‍, ജന്തുസസ്യവര്‍ഗ്ഗങ്ങള്‍, മണ്ണ്, ജലസ്രോതസ്സുകള്‍. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ആഗോളതാപനത്തിന്റെയും മറ്റ് പ്രകൃതി ദുരന്തങ്ങളുടേയും രൂപത്തില്‍ ഇന്നു മനുഷ്യനു തിരിച്ചടികളായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായുള്ള അടിസ്ഥാനപരമായ പാരമ്പര്യം ഉപേക്ഷിക്കാതെ വികസനത്തിന്റേയും ഊര്‍ജ്ജത്തിന്റേയും ബദല്‍സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു. ഈ സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി വിബ്‌ജിയോര്‍2008 ഊര്‍ജ്ജം മുഖ്യ പാരിസ്ഥിതിക പ്രമേയമായി എടുത്തിരിക്കുന്നു. പ്രസ്തുത വിഷയം കേന്ദ്രീകരിച്ചുള്ള ശ്രദ്ധേയമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം തന്നെ ശാസ്ത്രജ്ഞര്‍, സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ജനമുന്നേറ്റ പ്രസ്ഥാനപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഇനി മഴവില്ലിന്റെ - നിറങ്ങള്‍ - വിഭവങ്ങളെക്കുറിച്ച്...

ബാംഗ്ളൂരിലെ നാഷണല്‍ കര്‍ട്ടന്‍ റെയ്സര്‍:

മഴവില്‍മേള എല്ലാ വര്‍ഷവും തൃശ്ശൂരിലാണ് സംഘടിപ്പിക്കുന്നതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചെറിയ ഫിലിം ഫെസ്റ്റിവലുകള്‍ മേളയ്ക്ക് മുന്നോടിയായി നാം സംഘടിപ്പിക്കുന്നു. ജനുവരി 18, 19 തീയതികളില്‍ ബാംഗ്ളൂരില്‍ നാഷണല്‍ കര്‍ട്ടന്‍ റെയ്സര്‍ കേരളത്തിലെ മറ്റു ചെറിയ കര്‍ട്ടന്‍ റെയ്സറുകള്‍ക്ക് പ്രാരംഭമായി സംഘടിപ്പിച്ചിരിക്കുന്നു. ബാംഗ്ളൂര്‍ മേളയ്ക്ക് രണ്ടു വേദികളാണുള്ളത്. മില്ലര്‍ റോഡിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജും, മിഷന്‍ റോഡിലെ സ്റ്റുഡന്റ്സ് ക്രസ്ത്യന്‍ മൂവ്മെന്റ് സെന്ററും. ബാംഗ്ളൂര്‍ മേളയുടെ സംഘാടനം വിബ്‌ജിയോര്‍സംഘാംഗങ്ങളായ ദി അദര്‍മീഡിയ, SICHRM, ESG, സംഗമ, വിഷ്വല്‍ സെര്‍ച്ച് , മൂവിങ്ങ് റിപ്പബ്ലിക് വിസ്താര്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ്. ദി അദര്‍മീഡിയ കാശ്മീരിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘അസ് അവ് പദ്ഷാറ് ബായ്’ (ഒരിക്കല്‍ ഒരിടത്തൊരു രാജ്ഞി ഉണ്ടായിരുന്നു) ആണ് അവിടെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം. 2008 വിബ്‌ജിയോര്‍മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന ഹ്രസ്വചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ഒരു പാക്കേജും 2007 മേളയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ദേശീയ ഊര്‍ജ്ജ സമ്മേളനം: 2008 വിബ്‌ജിയോറിന്റെ പാരിസ്ഥിതിക ശ്രദ്ധാകേന്ദ്രം ‘ഊര്‍ജ്ജം’ ആണ്. രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ വിവിധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഊര്‍ജ്ജ പ്രതിസന്ധിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇത്തവണത്തെ മേളയുടെ ഒരു പ്രത്യേകതയാണ്. പക്ഷേ 4-5 ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ഒരു മേളയിലൂടെ ഊര്‍ജ്ജ പ്രതിസന്ധിയുടെ എല്ലാ വശങ്ങളും തുറന്നു കാട്ടാം എന്നൊരു വ്യാമോഹം ഞങ്ങള്‍ക്കില്ല. അതിനാല്‍ത്തന്നെ ജനങ്ങളുടേയും ഭരണാധികാരികളുടേയും ഇടയില്‍ പടിപടിയായി ഒരു ബോധവല്‍ക്കരണ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 24-ാം തീയതി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ഊര്‍ജ്ജ സെമിനാര്‍ ഇത്തരത്തിലുള്ള ആദ്യചുവടുവയ്പാണ്. ഈ സമ്മേളനം രാജ്യമെമ്പാടുനിന്നുള്ള വിദഗ്ധരുടേയും ഊര്‍ജ്ജപ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളെ പ്രതിനിധീകരിക്കുന്നവരുടേയും ഒരു ഒത്തുചേരലായിരിക്കും. ഇന്ന് പ്രസക്തമായിരിക്കുന്ന ആണവ ഊര്‍ജ്ജ വിഷയത്തില്‍ പ്രത്യേകശ്രദ്ധയൂന്നിക്കൊണ്ട് ഊര്‍ജ്ജനയങ്ങളുടെ ഒരു തുറന്നുകാട്ടല്‍ കൂടിയാകും ഈ വേദിയില്‍ നടക്കുക. തമിഴ്‌നാട്ടിലെ കൂടംകുളം സമരം, കേരളത്തിലെ അതിരപ്പിള്ളി സമരം, പെരിങ്ങോം സമരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ജനപ്രതിനിധി സംഘങ്ങള്‍ തിരുവനന്തപുരത്തെ സെമിനാറില്‍ സംബന്ധിക്കുന്നതാണ്.

ചലച്ചിത്ര ശില്പശാല:

ചലച്ചിത്ര നിര്‍മ്മാണ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ചലച്ചിത്ര - അക്കാദമിക് പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ദ്വിദിന ശില്പശാലയും ഇതിനോടനുബന്ധിച്ച് നടക്കുന്നു. ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗങ്ങളിലെ വിവിധ രീതികളെക്കുറിച്ച് അതതു രംഗങ്ങളിലെ പ്രഗല്‍ഭര്‍ നയിക്കുന്ന ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. ചലച്ചിത്രരംഗത്തെ നവാഗതരെ പ്രധാനമായും ഉദ്ദേശിക്കുന്ന ഈ ശില്പശാലയുടെ ഡയറക്ടര്‍ ശ്രീ. ശ്യാമപ്രസാദാണ്.

ഫെസ്റ്റിവല്‍ ഫ്രം ദ പീപ്പിള്‍:

നഗര ബുദ്ധിജീവികളുടേതു മാത്രമായി ചുരുങ്ങിപ്പോകുന്ന ഹ്രസ്വ - ഡോക്യുമെന്ററി ചലച്ചിത്രങ്ങളെ ഗ്രാമീണ ജനതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 2007 ല്‍ 'വിബ്‌ജിയോര്‍' നഗരത്തിലെ മേളയ്ക്കൊപ്പം പാണഞ്ചേരി പഞ്ചായത്തില്‍ 'മഴവില്‍മേള' സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇക്കൊല്ലം വിബ്‌ജിയോറിന്റെ തുടക്കം - ഉദ്ഘാടനം - പാണഞ്ചേരി പഞ്ചായത്തിലാണ്. ഗ്രാമത്തില്‍ ആരംഭിച്ച് നഗരത്തില്‍ അവസാനിക്കുന്നു- ഫെസ്റ്റിവല്‍ ഫ്രം ദ പീപ്പിള്‍. പ്രാദേശിക പഞ്ചായത്തിന്റെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ മേളയിലൂടെ സാധാരണ ഗ്രാമീണര്‍ക്കും ഡോക്യുമെന്ററി സിനിമയുടെ സൌന്ദര്യവും സാങ്കേതികതയും രാഷ്ട്രീയവും പരിചയപ്പെടാന്‍ സാധിക്കുന്നു. അതിലുപരി ചിത്രങ്ങളുമായി ഗ്രാമത്തിലെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കാത്തിരിക്കുന്നത് അവര്‍ ആവിഷ്കരിച്ചതും ആവിഷ്ക്കരിക്കേണ്ടതുമായ ജീവിതത്തിന്റെ നേരനുഭവങ്ങളാണ്.

ക്യാമ്പസ് വിബ്‌ജിയോര്‍:

സ്ക്കൂള്‍ ക്യാമ്പസ് വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ കലുഷയാഥാര്‍ത്ഥ്യങ്ങളേയും പാരിസ്ഥിതിക പ്രശ്നങ്ങളേയുംക്കുറിച്ച് ഡോക്യുമെന്ററികളിലൂടെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ വര്‍ഷം വിബ്‌ജിയോര്‍ക്യാമ്പസ് സീരീസും ഉള്‍പ്പെടുത്തിയിരിക്കുന്നു. തൃശ്ശൂര്‍ നഗരാതിര്‍ത്തിയിലുള്ള 5 കോളേജ് / സ്ക്കൂള്‍ ക്യാമ്പസ്സുകളില്‍ ഇത്തരം സിനിമകളുടെ പ്രദര്‍ശനം ഉദ്ദേശിക്കുന്നു. ഓരോ ക്യാമ്പസ്സിലും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും പ്രദര്‍ശനത്തില്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകളില്‍ ഇടപെടുന്നതിനും അവസരമൊരുക്കുന്നു.

മീഡിയ എക്സിബിഷന്‍:

ഗൌരവപൂര്‍ണ്ണവും സംവേദനാത്മകവുമായ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ദേശിക്കുന്ന വിബ്‌ജിയോര്‍ഇത്തരം ചിത്രനിര്‍മ്മാതാക്കളുടെ പ്രോല്‍സാഹനത്തിലും ശ്രദ്ധിക്കുന്നു. ചലച്ചിത്രങ്ങള്‍ക്കു പുറമെ എന്‍. ജി. ഒ. സംഘടനകള്‍ക്കു ഈ വേദിയില്‍ പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവയിലൂടെ തങ്ങളുടെ ആശയങ്ങളെ പങ്കുവയ്ക്കാം.

ഓപ്പണ്‍ ഫോറം / മിനി കോണ്‍ഫറന്‍സുകള്‍:

ഫെസ്റ്റിവല്‍ ദിവസങ്ങളില്‍, അതതു ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇതര ആനുകാലിക വിഷയങ്ങള്‍ എന്നിവയെ ആധാരമാക്കിയുള്ള തുറന്ന ചര്‍ച്ചകള്‍ ഓപ്പണ്‍ ഫോറത്തില്‍ നടക്കുന്നതായിരിക്കും.

മേളയ്ക്കു സമാന്തരമായി ആ ദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിനി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ പ്രധാന വിഷയങ്ങളായ പരിസ്ഥിതി പ്രശ്നങ്ങളും ലിംഗപദവിയും അനുബന്ധ വിഷയങ്ങളും ഈ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും.

സംഗീത നിശകള്‍:

മഴവില്‍മേള തീര്‍ച്ചയായും ഒരാഘോഷം തന്നെയാണ്. സംഗീതം, ലഘുനാടകങ്ങള്‍ എന്നിവയിലൂടെ തുറന്ന സദസ്സുകളിലേയ്ക്കും ഈ ആഘോഷം എത്തുന്നു. ഈ വര്‍ഷത്തെ വിബ്‌ജിയോര്‍മേളയില്‍ ഫെബ്രുവരി 14, 16 തീയതികളിലായി രണ്ട് സംഗീത നിശകളുണ്ടായിരിക്കും. ചെറുത്തു നില്‍പിന്റേയും തീക്ഷണാനുഭവങ്ങളുടേയും കുഞ്ഞു വിജയങ്ങളുടേയും ഗാഥകളായി മാറിയ മ്യൂസിക് വീഡിയോകളായിരിക്കും ഈ സംഗീത നിശകളുടെ ജീവന്‍.


ഇങ്ങനെ ഒട്ടേറെ പുതുമകളോടെ, പ്രതീക്ഷകളോടെ വാഗ്ദാനങ്ങളോടെ മഴവില്‍മേള നിങ്ങളിലേയ്ക്ക്...........

കൂടുതല്‍ വിവരങ്ങള്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റില്‍

Friday, January 25, 2008

പുസ്തക പൈറസിയും മലയാള സിനിമയും :പൈറസി ചര്‍ച്ച തുടരുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിലെ പുസ്തകവിലയേയും ലീഗാലിറ്റിയേയും കുറിച്ചുള്ള ജോജുവിന്റെ കമന്റാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഈ പോസ്റ്റിലേക്ക് പുതുതായി വരുന്നവര്‍ കഴിഞ്ഞ പോസ്റ്റ് കൂടി വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

പൊതു ഉടമസ്ഥതയിലുള്ള വിവരങ്ങളുടെ സംരക്ഷണത്തിനും ലഭ്യതയ്ക്കുമായിട്ടാണ് കോപ്പിറൈറ്റ് നിയമം നിലകൊള്ളുന്നത്. പക്ഷേ ഈ വിജ്ഞാനോത്പാദകരായ പാവപ്പെട്ട സൃഷ്ടികര്‍ത്താവിനെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പൊതു ഉടമസ്ഥതയിലെത്തും മുമ്പ് നിശ്ചിതകാലത്തേക്ക് അതിന്റെ മേല്‍ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിരിക്കുന്നത്. കാലങ്ങളായി കോപ്പിറൈറ്റ് വ്യവസായം തങ്ങളുടെ ലോബിയിങ്ങ് പവറുപയോഗിച്ച് ഈ നിയമങ്ങളുടെ ഉള്ളടക്കമാണ് മാറ്റി മറിച്ചുകൊണ്ടിരിക്കുന്നത്. ദാ ഇപ്പോ തന്നെ ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമത്തില്‍ ഡിജിറ്റല്‍ റിസ്ട്രിക്ഷന്‍സ് മാനേജ്മെന്റിനു വേണ്ട (DRM) മാറ്റങ്ങള്‍ നടത്താനുള്ള ശ്രമം ഞങ്ങളില്‍ പലരുടേയും കൂട്ടായ പരിശ്രമം മൂലമാണ് ഒഴിവാക്കിയത്. കോപ്പിറൈറ്റ് വ്യവസായത്തിന്റെ DRM നു വേണ്ടിയുള്ള മുറവിളി ഇപ്പോഴും സജീവമാണ്.

ഇതൊക്കെ പറഞ്ഞുവന്നത് നിയമം നിയമം എന്നു പറഞ്ഞുവരുന്നത് അങ്ങനെ നിഷ്പക്ഷമായ ഒന്നല്ല എന്നു പറയാനാണ്. ആരു ലോബി ചെയ്യുന്നോ അവനുവേണ്ട നിയമമിറങ്ങും (ഇപ്പോ ആണവ ചില്ല് യൂണിക്കോഡിലിറങ്ങുന്ന പോലെത്തന്നെ) അപ്പോ പുതിയനിയമമനുസരിച്ച് കുറേപേര്‍ കൂടി ക്രിമിനലുകളാകും . പൈറസിയുടെ സാമൂഹ്യലോകമൊന്നും ഒരു നിയമത്തിലും ഉണ്ടാവില്ല. നിയമം സമൂഹത്തെ കാണാതിടിക്കുന്നതിന്റെ പ്രശ്നമാണത്.

പുസ്തകവിലകള്‍ താരതമ്യം ചെയ്തുകൊണ്ടുതന്നെ എന്തുകൊണ്ട് ബൂക്ക് പൈറസി നിലനില്‍ക്കുന്നു എന്നു വ്യക്തമാക്കുന്ന ലോറന്‍സ് ലയാങ്ങിന്റെ ഈ ലേഖനം കാണുക.

ടേബിള്‍ കാണുക. അത് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു.
1.ഗ്ലോബല്‍ സൌത്തില്‍ (ഇന്ത്യയും ദക്ഷിണാഫ്രിക്കയുമൊക്കെ ഇതില്‍ പെടുന്നു)പുസ്തകങ്ങളുടെ യഥാര്‍ത്ഥവില കൂടുതലാണ്.
2. മറ്റുള്ളവരെ അപേക്ഷിച്ച് ഗ്ലോബല്‍ സൌത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനത്തിന്റെ കൂടുതല്‍ പങ്ക് അതേ പുസ്തകത്തിനായി ചെലവാക്കേണ്ടിവരുന്നു.
3. അമേരിക്കന്‍ ഉപഭോക്താക്കള്‍ ഒരേ പുസ്തകം വാങ്ങാന്‍ ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും ആളുകള്‍ ചെലവാക്കുന്നത്ര വരുമാനത്തിന്റെ പങ്ക് ചെലവാക്കുകയാണെങ്കില്‍ അതൊരു വലിയ തമാശയായിരിക്കും

ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാവുന്ന സംഗതി പൈറേറ്റുകള്‍ ഒരു വിപണി ആവശ്യത്തോടാണ് പ്രതികരിക്കുന്നത് എന്നതാണ്. എല്ലാ പുസ്തകങ്ങളും പൈറേറ്റ് ചെയ്യപ്പെടുന്നില്ല. ഒരു പുസ്തകം/സിനിമ പൈറേറ്റ് സര്‍ക്യൂട്ടിലെത്തുന്നതിനു മുമ്പേ അതിനൊരു മിനിമം പോപ്പുലാരിറ്റി ഉണ്ടായിരിക്കേണ്ടതാണ്. അപ്പോ തന്നെ നമുക്കു മനസ്സിലാക്കാം അതിന്റെ സൃഷ്ടികര്‍ത്താവ് "പാവപ്പെട്ട സൃഷ്ടികര്‍ത്താവ്" എന്ന പദവി പിന്നിട്ടു കഴിഞ്ഞിരിക്കുമെന്ന്. ഒരു ഹോളിവുഡ് സിനിമ നമ്മുടെ പൈറേറ്റ് മാര്‍ക്കറ്റിലെത്തുന്നതും അതിന്റെ ഒരു മിനിമം വിപണി ലഭിച്ച ശേഷമാണ്.

പിന്നെ മലയാള സിനിമയെന്ന ഇട്ടാവട്ടത്തിനുള്ളിലെ കാര്യമാണ് ജോജു ഉദ്ദേശിച്ചതെങ്കില്‍ അതിന്റെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. എല്ലാം പൈറസിയുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നു മാത്രം

1. ഈ ആഗോളീകൃത വിനോദവ്യവസായത്തിന്റെ കാലത്തും അത് കേരളത്തിനു പുറത്തുള്ള വിപണിയെ അഭിമുഖീകരിക്കാന്‍ മടിച്ച് സ്വന്തം പൊത്തുകളില്‍ ഒതുങ്ങുന്നു.
2. കേരളമെന്ന ഇട്ടാവട്ടത്തിലെ മാര്‍ക്കറ്റിനു താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ തുക മുതല്‍മുടക്കുന്നു.
3. ലോകത്തെല്ലാവരും അവരുടെ തിരക്കുകളും കമ്പ്യൂട്ടറുകളും വിസിഡി പ്ലേയറുകളുമൊക്കെ പൂട്ടിവച്ച് മൂട്ടകടിക്കുന്ന തീയറ്ററുകളില്‍ വന്ന് സിനിമ കാണുമെന്ന് ഇന്നും മലയാള സിനിമാവ്യവസായം വിശ്വസിക്കുന്നു. അല്ലേല്‍ അവര്‍ ഒരു കൊല്ലം (സിഡിയോ ഡിവിഡിയോ ഇറങ്ങും വരെ കാത്തിരിക്കുമെന്നു വിശ്വസിക്കുന്നു.

ഇതില്‍ മൂന്നാമത്തെ പോയന്റ് തുറക്കുന്ന വിപണിയെ സിനിമാവ്യവസായം പരിഗണിക്കാത്തിടത്താണ് വ്യാജ സിഡിയുടെ നിലനില്‍പ്പ്.

ദെറീദയുടെ ഒരു കുറിപ്പോടെ പൈറസിയുടെ സാമൂഹ്യലോകത്തെപ്പറ്റിയുള്ള ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ

“The admiring fascination of the rebel can be understood not merely as the fascination for someone who commits a particular crime but that someone, in defying the law, bares the violence of the legal system or the juridical order.” - ജാക്വസ് ദെരീദ , ദ മിസ്റ്റിക്കല്‍ ഫൌണ്ടേഷന്‍ ഓഫ് അതോറിറ്റി.

Thursday, January 24, 2008

കടല്‍കൊള്ളക്കാരാര്?

സന്തോഷിന്റെ ബ്ലോഗില്‍ നടന്ന ഈ ചര്‍ച്ചയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു പോസ്റ്റ്.

ജോജുവിന്റെ മറുപടിയെ straw man position എന്നു വിളിക്കാം. മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള ലേഖനത്തിനല്ല ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത "ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ " എന്ന അഭിപ്രായത്തിനാണ് ജോജു മറുപടി പറയുന്നത്. കിരണും പിന്തുടരുന്നത് അതേ വഴിതന്നെ.

സന്തോഷിന്റെ ബ്ലോഗിലെ ലേഖനം ഉന്നയിക്കുന്ന പ്രശ്നം സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ലംഘനവും അറിവിന്റെ കുത്തകവല്‍ക്കരണവും നടത്തുന്ന മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുടെ വ്യാപാരതന്ത്രങ്ങളും ലൈസന്‍സുകളുമൊക്കെയാണ്. ഇത് രണ്ടു പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട് ഒന്ന് അടിസ്ഥാന സ്വാതന്ത്ര ലംഘനവും രണ്ട് സോഫ്റ്റ്‌വെയറുകളുടെ താങ്ങാനാവാത്ത വിലയും. പങ്കു വെക്കല്‍ തടയുന്ന ലൈസന്‍സുകളാണ് താങ്ങാനാവാത്ത വില ഒരു പ്രശ്നമാക്കുന്നതെന്നതെന്നതിനാല്‍ ഇവ രണ്ടും ഒരേ വിഷയത്തിന്റെ രണ്ട് മുഖങ്ങളാണ്.

കുത്തക സോഫ്റ്റ്‌വെയറുകളുയര്‍ത്തുന്ന ( സോഫ്റ്റ്‌വെയര്‍ മാത്രമല്ല, പുസ്തകങ്ങളും, പാട്ടുകളും, സിനിമകളും ബ്രാന്റുകളുമെല്ലാം ഈ പ്രശ്നങ്ങള്‍ ഈ ഡിജിറ്റല്‍ യുഗത്തിലുയര്‍ത്തുന്നുണ്ട്. ) ഈ പ്രശ്നം മറികടക്കാന്‍ ജനം സ്വീകരിച്ച രണ്ട് വഴികളാണ് സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വഴിയും പൈറസിയുടെ വഴിയും( ഈ വാക്കിനോട് വിയോജിപ്പുണ്ട്) . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേത് നിയമത്തിന്റെ വഴിയാണ്. ഒരു പുതിയ വ്യവസ്ഥയെ സൃഷ്ടിച്ച സോഷ്യല്‍ ഹാക്കിങ്ങിന്റെ രീതി.

അതേ സമയം ഒരു സാധാരണക്കാരന്‍ ഡിജിറ്റല്‍ ലോകത്തിന്റെ ഈ നിയന്ത്രണങ്ങളെ നേരിട്ടത് നമ്മുടെ സാമൂഹ്യബോധമുപയോഗിച്ചാണ്. . സ്വായത്തമാക്കുന്ന ടെക്നോളജി പങ്കുവെക്കുന്ന , അതുപയോഗിച്ചു ജീവിക്കുന്ന കുന്നംകുളം കാരന്റെ രീതി. ബീമാപ്പള്ളിയിലും ഫോര്‍ട്ട്കൊച്ചിയിലും ഒക്കെകാണുന്ന അവനായിരുന്നു(കേരളമായതുകൊണ്ട് അവളാവാന്‍ തരമില്ലല്ലോ) നമ്മുടെ ടെക്നോളജി ഇടനിലക്കാരന്‍. ക്ലാസിക് സിനിമകളും വീഡിയോ സിഡിയും ഡിവിഡിയും എംപി.ത്രീ എന്ന ഫോര്‍മാറ്റും നിരവധിയനവധി പുസ്തകങ്ങളും, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളും നമുക്ക് പരിചയപ്പെടുത്തിയതും ലഭ്യമാക്കിയതും അവനായിരുന്നു.

ഈ ചിത്രം കാണുക.

വിന്‍ഡോസ് എക്സ്പിയുടെ വില ഉണ്ടാക്കാനായി ഓരോ രാജ്യത്തും ഒരാള്‍ എത്ര മണിക്കൂര്‍ (പ്രതിശീര്‍ഷവരുമാനമനുസരിച്ച് ) ജോലിചെയ്യണമെന്ന് ഇത് കാണിക്കുന്നത്. ചൈനയില്‍ ഒരു സാധാരണ തൊഴിലാളി 2 മാസം ജോലിയെടുത്താലേ അവിടുത്തെ വിന്‍ഡോസ് എക്സ്.പിയുടെ വിലയാവൂ . ജപ്പാനില്‍ ഇത് 9 മണിക്കൂറും അമേരിക്കയില്‍ 13 മണിക്കൂറുമാകുമ്പോള്‍ ബംഗ്ലാദേശില്‍ ആറു മാസത്തോളം ജോലിചെയ്താലേ വിന്‍ഡോസ് എക്സ്പി വാങ്ങാനാവൂ. ഒരു എലീറ്റ് ക്ലാസിനു മാത്രം പ്രാപ്യമായിരുന്ന കമ്പ്യൂട്ടിങ്ങിനെ സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടുവന്നതും ഇന്ത്യയിലെ ഐടി വിദഗ്ധരില്‍ ഏറിയപങ്കും കമ്പ്യൂട്ടറുകളുപയോഗിച്ചു തുടങ്ങുന്നതും ഈ മനുഷ്യരുടെ സഹായത്തോടെയായിരുന്നു. അവരെയാണ് നമ്മള്‍ ഇന്ന് കടല്‍കൊള്ളക്കാരെന്നു വിളിക്കുന്നത്. പുസ്തകങ്ങളാവട്ടെ, സിനിമകളാകട്ടെ, സംഗീതമാകട്ടെ, എല്ലാ ഐടി പൊളിസികളും ഗവണ്‍മെന്റുകളും UN ഉം WSIS (World Summit on Information Socitey)ഉം ഒക്കെ കൊട്ടിപ്പാടുന്ന ലക്ഷ്യമായ Access to Knowledge ഉം Access to Information ഉം ഒരു മില്ലനിയം ഡെവലപ്മെന്റ് ഗോളിന്റേയും സഹായമില്ലാതെ നടപ്പില്‍ വരുത്തിയിരുന്നതും അവരായിരുന്നു. 1998 ല്‍ എനിക്ക് റെഡ്ഫോക്സ് ലിനക്സും സ്ലാക്ക്‌വെയറും ആദ്യമായിക്കിട്ടുന്നത് കുന്നംകുളത്തെ ഗ്രേ മാര്‍ക്കറ്റില്‍ നിന്നാണ്. (കഴിഞ്ഞ വര്‍ഷം അതേ കടയില്‍ ഫോര്‍മാറ്റ് സപ്പോര്‍ട്ടില്‍ ഐപോഡിനെ അതിശയിപ്പിക്കുന്ന കുന്നംകുളത്തു നിര്‍മ്മിക്കുന്ന ഒരു ലോക്കല്‍ പോഡും 1200 രൂപയ്ക്ക് കണ്ടു).നിയമങ്ങളാണ് അവരെ കുറ്റവാളിയാക്കിയത്. മൂന്നാം ലോകരാജ്യങ്ങള്‍ അവരുടെ ആധുനികതയെ എന്നും കണ്ടെത്തിയിരുന്നത് ഒന്നാം ലോകത്തിന്റെ ടെക്നോളജികളെ പകര്‍ത്തിക്കൊണ്ടും അവ പരിഷ്കരിച്ചും പുനര്‍നിര്‍വ്വചിച്ചുമാണെന്ന് രവി വാസുദേവന്റെ "റീസൈക്കിള്‍ഡ് മോഡേണിറ്റി" എന്ന ഈ പേപ്പറില്‍ പറയുന്നതു കൂടി ഇവിടെ കൂട്ടിവായിക്കുക.


മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹാക്കര്‍ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുടെ ഒരു ലോജിക്കല്‍ അതറാണ് നമ്മുടെ ഇന്നത്തെ പൈറേറ്റ് എന്നു വിളിക്കപ്പെടുന്ന സുഹൃത്ത്. കോപ്പിറൈറ്റ് വ്യവസായത്തിന്റേയും അസംഘടിത വ്യവസായത്തിനും ഇടയിലുള്ള സമ്പത്‌വ്യവസ്ഥയിലാണ് അവരുടെ നില്‍പ്പ്. ഡൂപ്ലിക്കേറ്റുകള്‍ എന്നറിയപ്പെടുന്ന non-digital ഉല്‍പ്പന്നങ്ങളും പൈറേറ്റ് ഗുഡ്സ് എന്നുവിളിക്കുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും വിറ്റ് അന്നന്നത്തെ ജീവിതം കരുപ്പിടിപ്പിക്കുന്ന വലിയൊരു കൂട്ടമാണിവര്‍. പൈറസി ഇനീഷ്യല്‍ മാര്‍ക്കറ്റ് പുള്ളിനുള്ള വഴിയാനെന്നു മനസ്സിലാക്കിയ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രി തന്നെ അവരെ ചിലസമയത്ത് ഉപയോഗിച്ചു. മ്യൂസിക്ക് കമ്പനികള്‍ ആദ്യകാലത്ത് റെക്കോര്‍ഡുകള്‍ ലീക്ക് ചെയ്ത് ഗാനങ്ങളെ ഹിറ്റാക്കുന്നത് പതിവായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ഓരോ വ്യക്തിയും വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ (വിറ്റതോ വില്‍ക്കാത്തതോ ആവട്ടെ ) വില്‍ക്കപ്പെടുന്ന കോപ്പിയുടെ ബ്രാന്റ് മൂല്യം വര്‍ദ്ധിക്കുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്റ്റ് പൈറസിയെ ഒരു വിപണിവികസന തന്ത്രമായി പ്രോത്സാഹിപ്പിച്ചു തുടങ്ങി. (പണ്ട് ബിടെക്ക് കാലത്ത് അല്പസ്വല്പം ഹാര്‍ഡ് വെയര്‍ അസബ്ലിങ്ങ് ഒക്കെ നടത്തിയ കാലത്ത് ബിസിനസ് പ്രമോഷന്‍ പാര്‍ട്ടികളിലെ വാഗ്ദാനങ്ങള്‍ക്ക് ഞാനും സാക്ഷിയാണ്. പിന്നീട് കൊല്ലത്ത് അക്ഷയ സംരംഭകരുടെ ഒരു മീറ്റിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകാരും സര്‍ക്കാര്‍ പ്രതിനിധികളുമുള്ളതിനാല്‍ നിങ്ങള്‍ പൈറേറ്റ് ചെയ്തോളൂ എന്നു പബ്ലിക്കായി പറയാന്‍ പറ്റാതെ ബുദ്ധിമുട്ടി ചോദ്യം ചോദിച്ചയാളെ മാറ്റിനിര്‍ത്തി അതു പറഞ്ഞ മൈക്രോസോഫ്റ്റ് പ്രതിനിധിയേയും നല്ല ഓര്‍മ്മയുണ്ട് )

പാട്ടുകളും, സിനിമകളും പുസ്തകങ്ങളും ടിവി ഷോകളും എല്ലാം ഞാനിഷ്ടംപൊലെ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. സുഹൃത്തുക്കള്‍ക്ക് കൊടുക്കാറുമുണ്ട്. അക്കാരണങ്ങള്‍കൊണ്ടു തന്നെ ഞാനൊരു പൈറേറ്റാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.
ഈയിടെ കോപ്പിറൈറ്റ് ഇന്‍ഡസ്ട്രിയുടെ ഒരു പബ്ലിക് റിലേഷന്‍സ് വെബ്സൈറ്റില്‍ പൈറേറ്റ് കാല്‍ക്കുലേറ്റര്‍ എന്നൊരു സാധനം കാണാനിടയായി. അതെന്നോട് ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത പുസ്തകങ്ങളുടെ എണ്ണവും പാട്ടുകളുടെയും സിനിമകളുടെയും ടിവി ഷോകളുടെയും ദൈര്‍ഘ്യവും ഒക്കെ ചോദിച്ചു. എല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് നിങ്ങള്‍ ഇന്‍ഡസ്ട്രിക്കുണ്ടാക്കിയ നഷ്ടം ഇത്ര ബില്ല്യണ്‍ ഡോളറാണ് (നിസ്സാരക്കാരനല്ല എന്നു മനസ്സിലായില്ലേ)എന്നു പറഞ്ഞു. ഞാന്‍ ഒരു നിമിഷം അത്രേം വല്യേ തൊക കയ്യില്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചു പോയി... എന്നിട്ട് കമന്റ് ബോക്സില്‍ പോയി നേരെ ഇങ്ങനെ ടൈപ്പ് ചെയ്തു.

എന്റേല് ഇത്രേം പണം ജീവിതത്തിലൊരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഉണ്ടാവുമെന്നു കരുതുന്നുമില്ല. ഉണ്ടായാല്‍ത്തന്നെ ഞാന്‍ ആ പണം ഈ ആവശ്യത്തിന് ചെലവാക്കുകയുമില്ല. അപ്പോ അതെങ്ങനെ നിങ്ങടെ നഷ്ടമാവും. അപ്പോ എനിക്കിതൊക്കെ കാണാനും വായിക്കാനും പറ്റീത് പൈറസിയുള്ളോണ്ടാ.. അപ്പോ പൈറസീ കീ ജയ്.

പൈറസിയുടെ സാമൂഹ്യപ്രസക്തിയെ കുറ്റകൃത്യമായിക്കാണാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയറുള്ളതിനാല്‍ സോഫ്റ്റ്‌വെയറില്‍ എനിക്ക് പൈറസിയുടെ ആവശ്യമില്ല, പൈറസിയുടെ സാമൂഹ്യ, രാഷ്ട്രീയ ലോകത്തെപ്പറ്റി ഉടന്‍ തുടങ്ങുന്ന ടെക്നോപൊളിട്രിക്സ് എന്ന ബ്ലോഗില്‍ കൂടുതല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇനി ആന്റി പൈറസി റെയ്ഡുകളേയും കേരളാസ്കാനിനേയും പറ്റി

കേരളസ്കാന്‍ പരിപാടി ഞാന്‍ കണ്ടില്ല. പക്ഷേ അവര്‍ക്കു ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഒപ്പം ചിലരെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്നും വെറും പറഞ്ഞുപോവലുകള്‍ മാത്രമായിരുന്നുവെന്നും കണ്ടവര്‍ പറഞ്ഞുകേട്ടു.

2007ലെ ടെക്നിക്കല്‍ ഫ്ലോപ്പുകളില്‍ വിന്‍ഡോസ് വിസ്റ്റയെ രണ്ടാം സ്ഥാനത്തെത്തിച്ച (ഇന്‍ഫോഷോപ്പ് റിപ്പോര്‍ട്ട് )കാരണങ്ങള്‍ തന്നെ അവരുടെ മാര്‍ക്കറ്റ് ഇടിച്ചപ്പോള്‍ പേടിപ്പിച്ച് മാര്‍ക്കറ്റ് ഉണ്ടാക്കുന്ന തന്ത്രമാണ് ആന്റിപൈറസി റൈഡിലും എന്നു തോന്നുന്നു. പൈറേറ്റ് മാര്‍ക്കറ്റില്‍ പോലും വിസ്റ്റ ഔട്ടാണ്.

മൈക്രോസോഫ്റ്റിന്റെ മയക്കുമരുന്നു വില്‍പ്പന (പൈറസി പ്രോത്സാഹിപ്പിച്ച് ഉപഭോക്താക്കളെ സ്വാതന്ത്ര്യമില്ലാത്ത സോഫ്റ്റ്‌വെയറുകളുടെ അടിമയാക്കിയ ശേഷം ലീഗാലിറ്റിയുടെ ഉമ്മാക്കി കാട്ടി മാര്‍ക്കറ്റ് ഉറപ്പുവരുത്തുന്ന തന്ത്രം)യോടല്ലാതെ എന്റെ എതിര്‍പ്പ് പ്രധാനമായും മൈക്രോസോഫ്റ്റും കേരളപോലീസും തമ്മിലുണ്ടായ അവിശുദ്ധ ബന്ധത്തോടാണ്. ലൈസന്‍സില്ലാത്ത സിഡി വിറ്റുവെന്നാണ് ( കോപ്പിറൈറ്റ് ലംഘനം) പൈറേറ്റഡ് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്നതോ ഉപയോഗിച്ചുവെന്നതോ അല്ല (കോണ്ട്രാക്റ്റ് ലംഘനം) കേസ് . മൈക്രോസോഫ്റ്റിന്റെ രണ്ടു ഉദ്യോഗസ്ഥരോടൊപ്പം പൊലീസെത്തി പരിശോധന നടത്തിയാണ് അറസ്റ്റ്. മൈക്രോസോഫ്റ്റിന്റെ അഭിപ്രായം പോലീസിന്റെയും അഭിപ്രായം. (മൈക്രോസോഫ്റ്റ് എന്നാണാവോ കേരളാ പോലീസിന്റെ വിദഗ്ധനായത്?). മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസെടുക്കുന്നു. മൈക്രോസോഫ്റ്റ് പറയുന്നു പോലീസ് കേസ് തള്ളുന്നു. പരിശോധന നടത്തുന്നത് മൈക്രോസോഫ്റ്റ് , വിദഗ്ധാഭിപ്രായവും അവര്‍തന്നെ. വാഴ്‌വേ മായം


ചിത്രം ഒന്നുകൂടി നോക്കൂ..
കടല്‍കൊള്ളക്കാരാര് എന്ന ചോദ്യം ഇനിയും ബാക്കിനില്‍ക്കുന്നുണ്ടോ? . എങ്കിലത് മുത്തശ്ശിക്കഥകള്‍ക്ക് വിടുന്നു....

Tuesday, January 8, 2008

പ്രിന്റര്‍ ക്രമീകരണം ഗ്നു/ലിനക്സില്‍

ചേരുവ
ഡെബിയന്‍ ഗ്നു ലിനക്സ് : 3 ഡിവിഡി / ഡെബിയന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം + ഇന്റര്‍നെറ്റ് കണക്ഷന്‍
(ഉബണ്ടു പ്രേമികള്‍ക്ക് ഉബണ്ടു/കുബണ്ടു/ക്സുബണ്ടു/ഉബണ്ടു സ്റ്റൂഡിയോ/ഗോബണ്ടു ഇവയിലേതെങ്കിലും +ഇന്റര്‍നെറ്റ് കണക്ഷന്‍
ഉബണ്ടു അടക്കം ഏത് ഡെബിയന്‍ അധിഷ്ഠിത ഗ്നു/ലിനക്സ് കൂട്ടുകള്‍ക്കും ഇതേ ചേരുവതന്നെ ഉപയോഗിക്കാം)

പ്രിന്റര്‍ : ഓപ്പണ്‍ പ്രിന്റിങ്ങ് സപ്പോര്‍ട്ട് ഉറപ്പുവരുത്തിയത് ഒരെണ്ണം . കൂടുതലും ആവാം

തയ്യാറാക്കുന്ന വിധം

ടെര്‍മിനലെടുത്ത് സൂപ്പര്‍ യൂസറായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക. അല്ലെങ്കില്‍ സുഡോ ഉപയോഗിക്കുകയും ചെയ്യാം
apt-get update
apt-get install printconf
ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ പ്രിന്റര്‍ കണക്റ്റ് ചെയ്ത ശേഷം സൂപ്പര്‍ യൂസറായോ sudo ഉപയോഗിച്ചോ printconf എന്ന കമാന്റ് നല്‍കുക

....
പിന്നെ?
.....
പിന്നൊന്നൂല്യ

??? കഴിഞ്ഞോ?


കഴിഞ്ഞുന്നേ
വേണേല്‍ gnome-cups-manager തുറന്നു നോക്കിക്കോളൂ. എല്ലാ പ്രിന്ററും അവിടെ കാണാം. ഗ്രാഫിക്കലായി
പുതിയപ്രിന്റര്‍ ചേര്‍ക്കുകയും മറ്റും അവിടെ ചെയ്യാം.

വിന്‍ഡോസില്‍ ഇത്ര എളുപ്പം കഴിയില്ലല്ലോ. ഐ അഗ്രീ നമ്മളടിച്ചില്ലല്ലോ. ഡ്രൈവര്‍ സിഡി ഇട്ടില്ലല്ലല്ലോ?
സ്വതന്ത്ര ഡ്രൈവറുകള്‍ക്കെന്തിനാ എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റ്.

എല്ലാ പ്രിന്ററുകളും ഇങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാമോ?
സ്വതന്ത്ര ഡ്രൈവറുകളുള്ള ഏത് പ്രിന്ററും ഇങ്ങനെ കോണ്‍ ഫിഗര്‍ ചെയ്യാം. ഓപ്പണ്‍ പ്രിന്റിങ്ങ് ഡാറ്റാബേസ് നോക്കിയതിനു ശേഷം പ്രിന്റര്‍ വാങ്ങുക. സ്വതന്ത്ര ഡ്രൈവറുകള്‍ ഇറക്കാത്ത പ്രിന്ററെന്തിന് നമ്മള്‍ കാശുകൊടുത്ത് വാങ്ങണം? പ്രിന്റ് ചെയ്യണേല്‍ കുത്തകക്ക് കാശുകൊടുക്കണം എന്ന് ഏതേലും കമ്പനി പറയുകയാണെങ്കില്‍ നമ്മളെന്തിന് അത് ഉപയോഗിക്കണം? പ്രിന്ററിനൊപ്പം അതുപയോഗിക്കാം ഇവരു വിന്‍ഡോസ് സൌജന്യമായി തരുമോ? തന്നാല്‍ തന്നെ നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ വിന്‍ഡോസില്‍ കിട്ടുമോ

നെറ്റ്‌വര്‍ക്ക് പ്രിന്ററാണെങ്കിലോ?

ആദ്യം gnome-cups-manager തുറന്നുനോക്കൂ മാഷേ. ന്നട്ട് ആഡ് പ്രിന്റര്‍ എന്നതിലെ ഓപ്ഷനുകളൊന്നു നോക്കീട്ടാവട്ടെ ബാക്കി ചോദ്യം.

ഒരു പ്രിന്ററില്‍ നിന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം പിറവിയെടുത്തതെന്ന് മറക്കാതിരിക്കുക
ആ കഥ ഇവിടെ . കാലമേറെ കഴിഞ്ഞ് ഗ്നു/ലിനക്സ് ഇത്ര പുരോഗമിച്ചിട്ടും സ്വന്തം അറിവില്ലായ്മയോ സെര്‍ച്ച് ചെയ്യാനുള്ള മടിയോ ആളുകളെക്കൊണ്ട് ബൈ ബൈ പറയിക്കുന്നത് കാണുമ്പോള്‍ കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കാതെ എന്തുചെയ്യും.