ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Tuesday, December 30, 2008

മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണോ?

കുറേക്കലമായി ഇവിടെ എന്തേലും എഴുതിയിട്ട്. സമയം കിട്ടാഞ്ഞാണ്. പക്ഷേ ചില പോസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടിവരുമ്പോള്‍ ഈ ബ്ലോഗ് വീണ്ടും തുറന്നേ പറ്റൂ..
ഇത് കോവാലകൃഷന്റെ പോസ്റ്റിനുള്ള മറുപടിയാണ്. ആപ്പിള്‍ മാക്ക്ബുക്കില്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നാണ് പുള്ളി അദ്ദേഹത്തിന്റെ ചൊറിച്ചില്‍ മുറ്റിയ ഭാഷയില്‍ പറയുന്നത്. കൂടുതല്‍ ഇവിടെയും ഇവിടെയും

മിക്ക പോയന്റുകള്‍ക്കും ചന്ത്രക്കാരന്‍ മറുപടി പറഞ്ഞുകണ്ടതിനാല്‍ 3 കാര്യങ്ങള്‍ മാത്രം പറഞ്ഞുനിര്‍ത്തുന്നു.

1. ലീഗാലിറ്റിയുടെ കാര്യം. കോവാലന്‍ കാണിച്ച ഒരു യൂലയിലും(EULA) ടേംസ് ആന്റ് കണ്ടീഷന്‍സിലും മാക്ക് പിസിയില്‍ മറ്റോപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചാ വാറന്റി പോവുമെന്നോ അതു ലൈസന്‍സിനു വിരുദ്ധമാണെന്നോ പറയുന്നില്ല. അങ്ങനെ പറയാന്‍ ഒരു കമ്പനിയ്ക്കും പറ്റില്ലെന്നത് വേറേകാര്യം. കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് സ്വന്തം തരിപ്പു തരിപ്പുതേര്‍ക്കലാണല്ലോ എന്തായായാലും കോവാലന്റെ ബ്ലോഗിന്റെ ഉദ്ദേശ്യം തന്നെ.

കോവാലന്‍: അതാവത്, നെനക്ക് വേണോങ്കി ആ സാധനം തല്ലിപ്പൊളിച്ച് കളയാം അത് നെന്‍റെ സ്വന്തം. പക്ഷേങ്കി അതിലെ സോഫ്റ്റ് വയറ് തിരുത്താന്‍ നെനക്ക് അവര് അനുവാദം തന്നിട്ടില്ലടേ.

ഇപ്പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ഒരു ക്ലോസ് അതിലെവിടെയും കണ്ടില്ല. നേരം കളഞ്ഞതു മിച്ചം

2. ബാക്കിയുള്ള വാദങ്ങളെല്ലാം ഒരു ബൂട്ട്കാമ്പിനേയും പൊക്കിപ്പിടിച്ചാണ്. പവര്‍പിസി ആര്‍ക്കിടെക്ചറുള്ള മാക്കിലായാലും ഇന്റല്‍ ഹാര്‍ഡ്‌വെയറിലോടുന്ന i686 pc മാക്കിലായാലും ഗ്നു ലിനക്സ് ഉപയോഗിക്കാന്‍ ഒരു മാക്കാന്റേയും bootcamp ന്റെയും സഹായം വേണ്ട. ഗ്രബ് എന്നൊരു അതിസുന്ദരന്‍ ബൂട്ട്ലോഡറുള്ളത് അതിനാണ്. ഡ്യുവല്‍ ബൂട്ട് /ട്രിപ്പിള്‍ ബൂട്ട് ആവശ്യങ്ങള്‍ വേണമെങ്കില്‍ റീഫിറ്റ് (http://refit.sourceforge.net/) എന്നൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറുമുണ്ട്. ആപ്പിള്‍ പിസിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കയറ്റാന്‍ അവരുടെ ഒരു സോഫ്റ്റ്‌വെയറും ഉപയോഗികേണ്ടെന്ന് ചുരുക്കം.

3 പിന്നെ ആപ്പിളില്‍ മാക്ക് ഓയെസ്സിനകത്തുതന്നെ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ച്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത് ലൈസന്‍സിനു വിരുദ്ധമാണെന്നും ( കോവാലന്‍ ലൈസന്‍സ് എന്നു വിളിക്കുന്നത് ഒരു TOC യെയാണ് , സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സിനെയല്ല) എവിടെയും പറയുന്നില്ല. ആപ്പിളിന്റേതല്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിച്ചു സിസ്റ്റം കേടുവന്നാല്‍ ഞങ്ങള്‍ വാറണ്ടി തരില്ല എന്നു പാഞ്ഞതിനെ
ഇങ്ങനെ വളച്ചൊടിക്കുന്നതാണ് കോവാലകൃഷന്റെ നേമബോധം .

മൈക്രോസോഫ്റ്റും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ പറയുന്നതിതാണ്. നിന്നെ ഞങ്ങള്‍ക്ക് വിശ്വാസമില്ല . നീ നിന്റെ കമ്പ്യൂട്ടറില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് . ഈ വീഡിയോ അതിനെക്കുറിച്ചാണ്





അജ്ഞത ഒരു കുറ്റമല്ല. പക്ഷേ കോവാലന്‍ തന്റെ അജ്ഞതയെ അധികാരമാക്കി അടുപ്പിന്‍കല്ലിലും കാര്യം സാധിക്കുന്ന കാരണവരാവുകയാണ്. "കള്ളം പ്രചരിപ്പിക്കുന്നവരുടെ ശത്രു" എന്നു കോവാലന്‍ തന്റെ ബ്ലോഗിന്റെ സൈഡില്‍ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നത് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിന്നും നമുക്കു തിരിച്ചറിയാം

3 comments:

Anonymous said...

ഹാവൂ! അവസാനം ഗോപാല്‍ജീയുടെ ഒരു പോസ്റ്റെങ്കിലും വായിച്ചു് ചിരിക്കാനുള്ളതായി.

-സുരേഷ്

Word Verification: 'LESSess'
അതും നന്നായി!

ചില നേരത്ത്.. said...

കോവാലന്‍ സൂചിപ്പിച്ച മറ്റൊരു കാര്യം, എന്തുകൊണ്ട് വില കൂടിയ മാക് ബുക്ക് വാങ്ങി പകരം വില കുറവുള്ള മറ്റ് സിസ്റ്റംസ് വാങ്ങാമായിരുന്നില്ലേ എന്നും ഉണ്ടായിരുന്നു. അതിനെ കുറിച്ചും പറയൂ.

Anonymous said...

പ്രൊപ്രീറ്ററി സോഫ്റ്റ്‌വെയറോ ഹാര്‍‌ഡ്‌വെയരോ ഒണ്ടാക്കുന്ന ഏതോ പിന്തിരിപ്പന്‍ സ്ഥാപനത്തില്‍ നിന്നുള്ള ബുദ്ധിയില്ലാത്ത പ്രൊപഗാന്‍‌ഡക്കാരനാണു കോവാലന്‍. എഴുതിവച്ചിരിക്കുന്നതൊക്കെ നെയമമാണു കോവാലനെ പോലുള്ള പൊട്ടക്കുളത്തിലെ തവളകള്‍ക്കു. കോവാലന്‍ മാത്രമല്ല വേറെയുമുണ്ടു ഹരിശ്ചന്ദ്രന്മാര്‍. എന്തു ഒണ്ട് എന്നല്ലെടോ കോവാലാ, ഒള്ളതോണ്ട് എന്തു ഒണ്ടാക്കാം എന്നാണു ചിന്തിക്കേണ്ടത്. നീയൊന്നും നാടിനെ ഒരു അണു പോലും ചലിപ്പിക്കല്ല് കേട്ടാ. നാടു ചലിച്ചാ നീയൊക്കെ മൂക്കും കുത്തി വീഴും. നെനക്കൊന്നും പൊളപ്പിക്കാന്‍ സ്ഥലമില്ലാതാവും. ഇതൊന്നു വായിച്ച് നോക്ക് ക്വേട്ടാ *&*&**&%^&%%^$%^$^% മോനേ, കോവാലാ

ആപ്പിളിന്റെ വ്യൂലാ‍യ്ക്കെതിരെ കേസു പറയുന്നതു കണ്ടാ. കോടതി വിധി പറഞ്ഞാ ഒടനെ കോവാലന്‍ സ്റ്റാന്‍ഡ് മാറ്റും. എന്താണു ഒണ്ടാവാന്‍ പോവുന്നതെന്നു കാണാന്‍ കഴിവില്ലാത്ത ശവങ്ങള്‍ക്കു പിന്നെ എന്തോന്നിനു കഴിയും.