ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Friday, September 21, 2007

ഗ്നുവും ജിപിഎല്ലും ഫോണ്ട് എംബഡിങ്ങും

റാല്‍മിനോവ് ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടി

വോള്‍ട്ടിന്റെ കഥയൊന്നും എനിക്കറിയില്ല. കാരണം അതെന്താന്നു തന്നെ വല്യേ പിടുത്തം പോരാ.
പിന്നെ ബാക്കിക്കാര്യം

ഒരു ഗ്നു ഫോണ്ട് എംബഡ് ചെയ്താല്‍ ആ ഡോക്യുമെന്റ് ഗ്നുവില്‍ പെടുമോ ? അങ്ങനെയെങ്കില്‍ ആ ഫോണ്ടുപയോഗിച്ചു് പ്രസിദ്ധീകരിക്കുന്ന പത്രവും അതില്‍ പെടണ്ടേ, പെടുമോ ?


റാല്‍മിനോവെ , ഗ്നുവും ജിപിഎല്ലും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്നു ഒരു പ്രോജക്ടിന്റെ പേരാണ്. യുണിക്സിനെപ്പോലുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ 1983ല്‍ സ്റ്റാള്‍മാന്‍ തുടങ്ങിയ പ്രോജക്ടാണിത്. ജിപിഎല്‍ എന്നാല്‍ ഒരു ലൈസന്‍സാണ്. അത് ഗ്നു പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതായതിനാല്‍ ഗ്നു ജിപിഎല്‍ എന്നു പറയുന്നു. ലോകത്ത് 70% ത്തോളം സ്വതന്ത്ര സോഫ്റ്റ്​വെയറുകളും ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്നു എന്നു മാത്രം പറഞ്ഞാല്‍ അര്‍ത്ഥം മാറിപ്പോകും . ജിപിഎല്‍ എന്നോ ഗ്നു ജിപിഎല്‍ എന്നോ പറയുക.

ഈ എംബഡ് എന്ന വാക്കാണു പ്രശ്നം. അതായത് നമ്മള്‍ മലയാളത്തില്‍ യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് ഒരു പിഡിഎഫ് ഉണ്ടാക്കിയെന്നിരിക്കട്ടെ. നമ്മള്‍ക്കാ പിഡിഎഫ് കാണാനാകുന്നത് അതിനുള്ളില്‍ ഈ ഫോണ്ട് എംബഡ് ചെയ്തതുകൊണ്ടാണ്. ഇനി ആ ഫോണ്ട് ജിപിഎല്‍ ആണെന്നിരിക്കട്ടെ നമ്മളുണ്ടാക്കുന്ന പിഡിഎഫ് ആ ഫോണ്ടുള്‍​ക്കൊള്ളിച്ച പുതിയൊരു സാധനമാണ്. ജിപിഎല്‍ ഫോണ്ട് ഉള്‍ച്ചേര്‍ന്നതിനാല്‍ അതിന്റെ വിതരണം ജിപിഎല്‍ അനുശാസിക്കുന്ന രീതിയിലേ പറ്റൂ. ഇത് യഥാര്‍ത്ഥത്തില്‍ കോപ്പിറൈറ്റ് നിയമത്തിന്റെ ഒരു പ്രശ്നമാണ്. കൂടുതല്‍ ഇവിടെ. സാധാരണ വെബ് ഉപയോഗത്തിന് ബാധകമാണിതെന്ന് എനിക്കു തോന്നുന്നില്ല. സൈറ്റില്‍ എംബഡ് ചെയ്യുന്ന കാര്യത്തില്‍ എനിക്കത്ര വിവരം പോരാ. ഇത് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അതിനാലാണ് ഫോണ്ട് എക്സപ്ഷന്‍ എന്ന പരിപാടി തുടങ്ങിയത്.
ഇത് ഫോണ്ട് നിര്‍മ്മാതാക്കള്‍ തന്നെ അതുണ്ടാക്കുമ്പോള്‍ ജിപിഎല്‍ ലൈസന്‍സിനു താഴെ ചെറിയൊരു കുറിപ്പുകൂടി കൂട്ടിച്ചേര്‍ക്കുന്ന പരിപാടിയാണ്.
ഇതാണ് കുറിപ്പ്
As a special exception, if you create a document which uses this font, and embed this font or unaltered portions of this font into the document, this font does not by itself cause the resulting document to be covered by the GNU General Public License. This exception does not however invalidate any other reasons why the document might be covered by the GNU General Public License. If you modify this font, you may extend this exception to your version of the font, but you are not obligated to do so. If you do not wish to do so, delete this exception statement from your version.


രചന(Rachana_w01) ഫോണ്ടില്‍ ഇതില്ല. അതുകൊണ്ട് രചന എംബഡ് ചെയ്തതൊക്കെ ജിപിഎല്‍ ആയി മാറും. രചനയില്‍ വേണമെങ്കില്‍ ഹുസ്സൈന്‍ മാഷോട് പറയുക. പുതിയതായിറക്കിയ മീരയില്‍ ഇതുണ്ട്. അതുകൊണ്ട് എവിടെയും ധൈര്യമായി എംബഡ് ചെയ്യാം.

പിന്നെ ജിപിഎല്‍ ലൈസന്‍സ്. അത് തന്നെപ്പോയി വായിച്ചു പഠിച്ചേ ഒക്കൂ. കൂടുതല്‍ സംശയങ്ങള്‍ക്ക് ലൈസന്‍സിങ്ങ് അറ്റ് ഗ്നു.ഓര്‍ഗില്‍ ഒരു മെയിലിടുക.

3 comments:

Ralminov റാല്‍മിനോവ് said...

വോള്‍ട്ട് എന്നാല്‍ വിഷ്വല്‍ ഓപ്പണ്‍​ ടൈപ്പ് ലേയൌട്ട് ടൂള്‍ എന്നാകുന്നു.
ഫോണ്ടുകളില്‍ ഓപ്പണ്‍ ടൈപ്പ് ടേബിളുകള്‍ ചേര്‍ക്കാന്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിരിക്കുന്ന സംവിധാനം.

ചോദ്യം ഇങ്ങനെ:
രചന അല്ലെങ്കില്‍ മീര എനിക്കു് മോഡിഫൈ ചെയ്യണം. അതിനെനിക്കു് അനുവാദമില്ലേ. കോപ്പിറൈറ്റ് മെസ്സേജും മോഡിഫൈ ചെയ്തതു് ഞാനാണെന്നുമുള്ള കുറിപ്പും അതില്‍ ചേര്‍ത്താല്‍ പോരേ ?

Cibu C J (സിബു) said...

അതേ... ഇതൊരു ഗുയി ടൂളാണ്.

അതായത്‌ ഉദാഹരണത്തിന് സ്പ എന്ന കൂട്ടക്ഷരം ഏത്‌ രണ്ട് യുണീക്കോഡ് കോഡ് പോയിന്റുകള്‍ കൂടിച്ചേരുമ്പോഴാണ് ഒരു എന്ന വിവരം എഴുതി വയ്ക്കുന്നു (സബ്സ്റ്റിറ്റ്യൂഷന്‍ - gsub table). കൂടാതെ സ എന്ന ഗ്ലിഫും ചെറിയ പ എന്ന ഗ്ലിഫും ചേരുമ്പോള്‍ സ-യുടെ എവിടെയാണ് പ വയ്ക്കേണ്ടത്‌ എന്ന വിവരവും (പൊസിഷനിംഗ് - gpos table)

പ്രവീണ്‍|Praveen aka j4v4m4n said...

രചനയും മീരയും ജിപിഎല്‍ പ്രകാരം അനുമതിയുള്ള അക്ഷരരൂപങ്ങളായതിനാല്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താം. അത് നിങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ പകര്‍പ്പവകാശവും അനുമതിപത്രവും അതുപോലെ വയ്ക്കണം. മാറ്റങ്ങള്‍ക്കുള്ള പകര്‍പ്പവകാശം മാത്രമേ നിങ്ങള്‍ക്കുള്ളൂ (അതു് വേണമെങ്കില്‍ നേരത്തെയുള്ള പകര്‍പ്പവകാശത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാം).