എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജോസഫ് മാഷുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് അല്‍പ്പം തോന്നലുകള്‍ കൂടി . ഇഞ്ചിയും ദേവനും കാര്യമാത്ര പ്രസക്തമായി പ്പറഞ്ഞു. തലക്കെട്ട് സദാചാര പോലീസിന് സഹായകമാണ് എന്ന് കാര്യമായി ത്തോന്നുന്നു. ശ്രീവല്ലഭനും വടയോവ്സ്കിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫ്രെയിമിലേക്ക് അല്പം കൂടി കൂട്ടിച്ചേര്‍ക്കുന്നു. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചുതോന്നിയതിനാല്‍ അടുക്കും ചിട്ടയുമില്ലാതെത്തന്നെ പറയുകയാണ്.
HIV/AIDS NGO കള്‍ക്ക് അഥവാ PSH (participatory sexual health ) പ്രൊജക്റ്റ് സംഘങ്ങള്‍ വളരെയേറെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുന്റെന്നതില്‍ സംശയമില്ല. പക്ഷേ വളരെ അരാഷ്ട്രീയമായ ഒരു രീതിയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇന്ന് HIV ഏറ്റവും കൂടുതലുള്ളത് വീടുകള്‍ക്കുള്ളിലാണെന്നത് HIV രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ഇരുചെവിയുമറിയാതെ വീട്ടിനുള്ളില്‍ത്തന്നെ ഈ വിവരങ്ങള്‍ സൂക്ഷിക്കുകയാണല്ലോ നാട്ടുനടപ്പ്. ഡൊമസ്റ്റിക് വയലന്‍സിനെപ്പോലെ , ഡൊമസ്റ്റിക് ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസുകളെപ്പോലെ ഇതും അങ്ങനെ സ്റ്റഡികളുടെ പിടിയിലമരാതെ പോകുന്നു. ആദ്യ രണ്ടും അറിഞ്ഞാലും HIV പുറത്തുവരികയേയില്ല. പിന്നെ കുടുംബത്തെത്തൊട്ടാല്‍ സദാചാര പോലീസ് ഇളകുകയും ചെയ്യും. വീട് വിഷമകരമായ് ഒരു ടാര്‍ഗറ്റ് ഗ്രൂപ്പായതിനാല്‍ എന്‍ജിഓകള്‍ക്കും താല്‍പ്പര്യം കാണാറില്ല.
ഗേ -ലെസ്ബിയന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ HIV/AIDS കുറവാണെന്നും അവരാണ് ഈ വിഷയത്തില്‍ ഏറ്റവും വിവരം സ്വായത്തമാക്കിയിട്ടുള്ളതുമെന്നുള്ള നിരവധി സ്റ്റഡികള്‍ വന്നിട്ടുണ്ട്. (ലിങ്ക് വേണേല്‍ തെരഞ്ഞെടുത്ത് തരാം)
പിന്നെയുള്ളത് ആണ്‍ , പെണ്‍ ലൈംഗികത്തൊഴിലാളികളാണ്. ഇതില്‍ ആണ്‍ ലൈംഗികത്തൊഴിലാളികള്‍ MSM (മെയില്‍ ഹാവിങ്ങ് സെക്സ് വിത്ത് മെന്‍) എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നു.
ആദ്യകാല ഫണ്ടിങ്ങുകളും ടാര്‍ഗറ്റ് ഗ്രൂപ്പുകളുമെല്ലാം സ്ത്രീ ലൈംഗികത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു. അതിന്റെ ബോധവല്‍ക്കരണത്തിന്റെ ഒരു പരമാവധി കാലഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി തുടര്‍ബോധവല്‍ക്കരണമേ വേണ്ടൂ. പോരാത്തതിന് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ സംഘടിച്ചുതുടങ്ങുകയും അവകാശങ്ങളെ വ്യക്തമായി അവതരിപ്പികാന്‍ കഴിവുള്ള നളിനി ജമീലമാരുണ്ടാവുകയും ചെയ്തിരിക്കുന്നു. അപ്പോ ഇക്കണ്ട എന്‍ജിഓകളെങ്ങനെ അഷ്ടിക്ക് വക കണ്ടെത്തും. മെലിന്റ ഗേറ്റ്സെങ്ങനെ ദാനധര്‍മ്മം നടത്തും?
അപ്പോ പിന്നെ രക്ഷ ആണ്‍ലൈംഗികത്തൊഴിലാളികളെ ടാര്‍ഗറ്റ് ചെയ്യലാണ്. പുതിയ പ്രൊജക്റ്റുകള്‍ മുഴുവന്‍ ഈ ടാര്‍ഗറ്റ് ഗ്രൂപ്പിനുവേണ്ടിയാണ്. ലജ്ജാശീലരായതിനാല്‍ രാഷ്ട്രീയമായി സ്വന്തം ആവശ്യങ്ങളുന്നയിച്ച് അവര്‍ പെട്ടെന്നൊന്നും സംഘടിച്ചേക്കില്ല. (ബാംഗ്ലൂരിലെ കോത്തികള്‍ അപവാദം) പ്രൊജക്റ്റെഴുത്ത് മുന്നോട്ട് നീങ്ങുകയാണ്. ഫണ്ടിങ്ങിനെ സാധൂകരിക്കാന്‍ സ്റ്റഡികളും . ഡൊമസ്റ്റിക് HIV/AIDS ന്റെ സ്റ്റാറ്റിസ്റ്റിക്സ് അവരുടെ സ്റ്റഡിടോപ്പിക്കല്ലല്ലോ
അതിനുമപ്പുറമായി പുതിയഫണ്ടിങ്ങ് മേഖലകളും തുറക്കുകയായി. ഇന്നാള് ഡെല്‍ഹിയില്‍ ഒരു ഫണ്ടിങ്ങ് ഏജന്‍സി മീറ്റിങ്ങില്‍ ഒരു സുഹൃത്തിനെക്കാണാന്‍ കേറിച്ചെന്നപ്പോള്‍
അവിടെ വിഷയം ബാല ലൈംഗികപീഡനത്തിന്റെ തടയാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലാണ് . ഇന്ത്യയിലോട്ട് അടുത്തവര്‍ഷം വരുന്നത് 8 ബില്ല്യണ്‍ ഡോളര്‍.
പക്ഷേ വീടിനുള്ളിലെ പീഡനം തടയല്‍ പോസ്റ്റര്‍ പ്രചരണത്തിലൊതുങ്ങുന്നു. പ്രൊജക്റ്റിന്റെ മെയിന്‍ ടാര്‍ഗറ്റ് ഗ്രൂപ്പ് MSMs ഉം തെരുവുകുട്ടികളും തന്നെ. തലക്കെട്ട് കുട്ടികളുടെ ട്രാഫിക്കിങ്ങ് തടയല്‍. പ്രവര്‍ത്തനം PSH രീതിയില്‍ ത്തന്നെ. ഈ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് ,ആണ്‍ലൈംഗികത്തൊഴിലാളി ഏച്ചുകെട്ടല്‍ സ്വവര്‍ഗ്ഗ ലൈംഗികത പാപമാണെന്ന കൃസ്ത്യന്‍ /വിക്ടോറിയന്‍ സദാചാരക്കുട്ടയിലേക്ക് തന്നെയാണ് കൃത്യമായും വീഴുന്നത് .
ഇന്ത്യമുഴുവന്‍ നിരവധിപേര്‍ കുടിയൊഴിക്കപ്പെടുമ്പോള്‍ അതാണ് അവരുടെ ജീവിത സാഹചര്യത്തെ നശിപ്പിച്ച് ചൂഷണത്തിന്റെ വായിലേക്കിട്ടുകൊടുക്കുന്നത്. അത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യലാകാം ബാലവേലയാകാം മറ്റ് പലതുമാകാം .
കുടിയൊഴിക്കലിനെ പരിഗണിക്കാതെ ട്രാഫിക്കിങ്ങ് എങ്ങനെത്തടയുമെന്ന് മാത്രം ചിന്തിക്കുന്ന ഒരു മാസ്റ്റര്‍പ്ലാനായിരുന്നു അവിടെ കണ്ടത്.
ഡാം പ്രൊജക്റ്റുകള്‍ കൊണ്ടുമാത്രം 1947 നു ശേഷം ഇന്ത്യയില്‍ 50 മില്ല്യണ്‍ പേര്‍ കുടിയൊഴിക്കപ്പെട്ടു എന്ന് അരുന്ധതി റോയ്, (The Greater Common Good). ചേരി നിര്‍മ്മാര്‍ജ്ജനങ്ങളും നന്ദിഗ്രാമും ഗുജറാത്തിലേതുപോലുള്ള വംശഹത്യകളും ഈ കൂട്ടത്തില്‍ എത്ര സംഭാവന ചെയ്തിട്ടുണ്ടോ എന്തോ? മനസ്സില്‍ തികട്ടിവന്ന ഈ ചോദ്യം ഒരു അബദ്ധത്തില്‍ ഞാനവിടെ ചോദിച്ചു. അവിടെപ്പറയാന്‍ പാടില്ലാത്ത എന്തോ ഞാന്‍ പറഞ്ഞുവെന്ന ഭാവമായിരുന്നു എന്റെ സുഹൃത്തിന്റേതടക്കം ഏവരുടേയും മുഖത്തും
ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..
Monday, December 3, 2007
ആണ്‍ലൈംഗികത്തൊഴിലാളികള്‍ ഫണ്ടിങ്ങ് ടാര്‍ഗറ്റ് ആകുമ്പോള്‍
Posted by Anivar at 3:57 PM
Labels: എയ്ഡ്സ്, ഫണ്ടിങ്ങ്, രാഷ്ട്രീയം
Subscribe to:
Post Comments (Atom)
2 comments:
എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ ജോസഫ് മാഷിന്റെ ബ്ലോഗില്‍ പറഞ്ഞുകഴിഞ്ഞു. ശ്രീവല്ലഭന്റെ പിന്നീടുള്ള കമന്റുകള്‍ക്ക് rejoinder ഇട്ട് ചര്‍ച്ച നീട്ടാന്‍ ആഗ്രഹമില്ലായിരുന്നു.
താങ്കളുടെ വീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു.
ശ്രീ അനിവര്‍,
താങ്കളുടെ പോസ്റ്റ് ഒരു മറ്റൊരു കമന്‍റ് വലുതായതിനാല്‍ പുതിയ പോസ്റ്റാക്കി ഇട്ടു. ലിങ്ക് ഇതോടൊപ്പം.
http://kuruppintefielddiary.blogspot.com/2007/12/hiv.html#links
Post a Comment